ഓസ്‌ടേലിയയില്‍ കോവിഡ് മരണം ആയിരം കടന്നു ; ഡെല്‍റ്റാ വകഭേദത്തിന്റെ ഭീഷണി ഒഴിയുന്നില്ല

ഓസ്‌ടേലിയയില്‍ കോവിഡ് മരണം ആയിരം കടന്നു ; ഡെല്‍റ്റാ വകഭേദത്തിന്റെ ഭീഷണി ഒഴിയുന്നില്ല
ലോകം മുഴുവന്‍ കോവിഡ് ഭീതിയില്‍ ബുദ്ധിമുട്ടുമ്പോള്‍ മികച്ച പ്രതിരോധം തീര്‍ത്ത ഓസ്‌ട്രേലിയയും പതറുകയാണ്. ആയിരത്തിലേറെ മരണ നിരക്കാണ് ഓസ്‌ട്രേലിയയില്‍ റിപ്പോര്‍ട്ട് ചെയ്തത്.

മറ്റ് രാജ്യങ്ങളുടെ മരണനിരക്കുകള്‍ വച്ച് താരതമ്യപ്പെടുത്തുമ്പോള്‍ കുറവാണെങ്കിലും 1003 എന്ന അക്കത്തിലേക്കെത്തിയിരിക്കുകയാണ് ഓസ്‌ട്രേലിയയും.

രണ്ടുവര്‍ഷത്തിലേറെയായി രാജ്യങ്ങളെല്ലാം കോവിഡ് പ്രതിസന്ധിയില്‍ പ്രതിരോധിക്കാന്‍ കഴിയാതെ പതറുകയാണ്. യുഎസും യുകെയും ഇന്ത്യയും ചൈനയും ഉള്‍പ്പെടെ ഇപ്പോഴും വെല്ലുവിളിയോടെ മുന്നോട്ട് പോകുകയാണ്.

എന്നാല്‍ കോവിഡ് പ്രതിസന്ധി തുടങ്ങി ആദ്യമായിട്ടാണ് ഓസ്‌ട്രേലിയയില്‍ ഇത്രയും ബുദ്ധിമുട്ടേറിയ സാഹചര്യം നിലനില്‍ക്കുന്നത്.

സിഡ്‌നിയിലെ കോവിഡ് വകഭേദത്തിന്റെ വ്യാപനമാണ് രാജ്യത്തെ പ്രതിസന്ധിയിലാക്കിയത്.

ഒക്ടോബറോടെ മരണ നിരക്കു ഉയരുമെന്നാണ് അധികൃതര്‍ നല്‍കുന്ന മുന്നറിയിപ്പ്. കൂടുതല്‍ പേര്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയെങ്കിലും രോഗ വ്യാപനമുണ്ടാകുമെന്നും അതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

സിഡ്‌നിയിലെ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വലിയൊരു വിഭാഗം ഇപ്പോഴും ലോക്ക്ഡൗണില്‍ തന്നെയാണ്. വാക്‌സിനേഷനും ലോക്ക്ഡൗണും ഒരുപരിധിവരെ വ്യാപന തോത് കുറയ്ക്കുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് അധികൃതര്‍.

Other News in this category



4malayalees Recommends