അടച്ചുപൂട്ടലുകള്‍' അവസാനിപ്പിക്കന്‍ സമയമായി ; ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി

അടച്ചുപൂട്ടലുകള്‍' അവസാനിപ്പിക്കന്‍ സമയമായി ; ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി
കോവിഡ് പ്രതിസന്ധിയില്‍ ലോകം മുഴുവന്‍ വിറങ്ങലിച്ചുനില്‍ക്കുകയാണ്. രോഗ വ്യാപനം തടയാനായി നീണ്ട ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുകയായിരുന്നു പല രാജ്യങ്ങളും. മാസങ്ങള്‍ നീണ്ട ലോക്ക്ഡൗണ്‍ നാളുകളും വാക്‌സിനേഷനും കോവിഡ് പ്രതിരോധത്തെ ഒരു പരിധിവരെ സഹായിക്കുകയും ചെയ്തു. എന്നാല്‍ ഈ അടച്ചുപൂട്ടലുകള്‍ അവസാനിപ്പിക്കാന്‍ സമയമായെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മൊറിസണ്‍ വ്യക്തമാക്കുന്നു.

നീണ്ട അടച്ചിടലുകള്‍ ജനങ്ങളുടെ മാനസിക ആരോഗ്യത്തെ മോശമായി ബാധിക്കുന്നു, പ്രത്യേകിച്ച് പുതു തലമുറയുടെ. കുട്ടികളുടെ വിദ്യാഭ്യാസം, കുടുംബം, ജോലി , സാമ്പത്തികം അങ്ങനെ എല്ലാ മേഖലകളേയും അടച്ചിടലുകള്‍ മോശമായി ബാധിച്ചിരിക്കുകയാണ്. ഇനിയും അടച്ചിടലുകള്‍ പ്രതിസന്ധി വര്‍ദ്ധിപ്പിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയേയും ലോക്ക്ഡൗണ്‍ കാര്യമായി ബാധിക്കും. വാണിജ്യ രംഗത്തും ടൂറിസം ഉള്‍പ്പെടെ മേഖലകളിലും തിരിച്ചടി നേരിടുകയാണ്. അതിനാല്‍ തന്നെ ഇനിയും ഈ രീതികള്‍ തുടരാനാവില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.

എന്നാല്‍ കോവിഡ് ഇടവേളയ്ക്ക് ശേഷം വീണ്ടും പിടിമുറുക്കിയ ഈ അവസരത്തില്‍ ഇളവു നല്‍കുന്നത് ഇത്രയും കാലം നടത്തിയ പ്രതിരോധത്തിന് മങ്ങലേല്‍പ്പിക്കുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ജാഗ്രത പുലര്‍ത്തേണ്ട സമയമാണെന്നും കോവിഡ് വകഭേദം രാജ്യത്തെ മോശമായി ബാധിച്ചു തുടങ്ങിയെന്നും അതിനാല്‍ കരുതല്‍ വേണമെന്നുമാണ് ഇവര്‍ നല്‍കുന്ന മുന്നറിയിപ്പ്.

Other News in this category



4malayalees Recommends