സ്‌കൂളുകള്‍ തുറക്കണമെന്നും കോവിഡ് നിബന്ധനകള്‍ പാലിക്കാന്‍ കുട്ടികളെ പര്യാപ്തമാക്കണമെന്നും വിദഗ്ധര്‍ ; അധ്യാപകരും ജീവനക്കാരും വാക്‌സിന്‍ സ്വീകരിച്ച് വ്യാപനമില്ലാതാക്കണം ; മുതിര്‍ന്നവരുടെ വാക്‌സിനേഷന്‍ കുട്ടികള്‍ക്ക് സുരക്ഷയൊരുക്കും

സ്‌കൂളുകള്‍ തുറക്കണമെന്നും കോവിഡ് നിബന്ധനകള്‍ പാലിക്കാന്‍ കുട്ടികളെ പര്യാപ്തമാക്കണമെന്നും വിദഗ്ധര്‍ ; അധ്യാപകരും ജീവനക്കാരും വാക്‌സിന്‍ സ്വീകരിച്ച് വ്യാപനമില്ലാതാക്കണം ; മുതിര്‍ന്നവരുടെ വാക്‌സിനേഷന്‍ കുട്ടികള്‍ക്ക് സുരക്ഷയൊരുക്കും
കോവിഡിനൊപ്പം മുന്നോട്ട് പോകുകയാണ് ഇനി ലോകത്തിന് മുന്നിലുള്ള വഴി. സ്‌കൂള്‍ മേഖലയാകെ പ്രതിസന്ധിയിലാണ്. കുട്ടികള്‍ക്ക് ശരിയായ രീതിയില്‍ വിദ്യാഭ്യാസം നല്‍കാനാകുന്നില്ലെന്നു എല്ലാവരിലും വലിയ നിരാശയാണ് സൃഷ്ടിക്കുന്നത്. സ്‌കൂളില്‍ നിന്നുള്ള പഠന രീതി നഷ്ടമാകുന്നത് കുട്ടികളുടെ നിലവാരത്തെ തന്നെ ബാധിക്കുകയാണ്.

സ്‌കൂളുകള്‍ തുറന്നു നല്‍കണമെന്നാണ് വിദഗ്ധരുടെ നിലപാട്. എന്നാല്‍ കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുകയും വേണം. അധ്യാപകരും ജീവനക്കാരും നിര്‍ബന്ധമായും വാക്‌സിന്‍ സ്വീകരിച്ചിരിക്കണം. ഇടവേളകളിലുള്ള കോവിഡ് ടെസ്റ്റിങ്ങും ഗുണകരമാകും.

12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് പ്രതിരോധ ശേഷിയുണ്ടാകുമൈന്നും അതിനാല്‍ മുതിര്‍ന്നവര്‍ വാക്‌സിന്‍ സ്വീകരിച്ച് വ്യാപനം ഒഴിവാക്കണമെന്നുമാണ് മെഡിക്കല്‍ അസോസിയേഷനും വ്യക്തമാക്കുന്നത്.

സെപ്തംബര്‍ പകുതിയോടെ 12 വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്ക് വാക്‌സിനായി ബുക്കിങ് ക്രമീകരിക്കും. എന്നാല്‍ അതിലും താഴെ പ്രായമുള്ള കുട്ടികള്‍ക്ക് പെട്ടെന്നൊരു വാക്‌സിനേഷന്‍ പ്രായോഗികമായിരിക്കില്ല.

കോവിഡ് വൈറസ് മൂലം കുട്ടികള്‍ക്ക് വലിയൊരു ആഘാതമുണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത്. സ്‌കൂള്‍ തുറക്കും മുമ്പ് വ്യക്തമായൊരു പദ്ധതി തയ്യാറാക്കണമെന്ന് ഓസ്‌ട്രേലിയന്‍ എഡ്യുക്കേഷന്‍ യൂണിയന്‍ പ്രസിഡന്റ് വ്യക്തമാക്കി.

സുരക്ഷിതമായി സ്‌കൂള്‍ വീണ്ടും തുറക്കുന്നതില്‍ അധ്യാപകര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. സാനിറ്റൈസേഷന്‍ ശീലിപ്പിക്കുന്നത് ഉള്‍പ്പെടെ മുന്നൊരുക്കങ്ങളും നടത്തും. മുതിര്‍ന്നവരുടെ വാക്‌സിനേഷന്‍ കുട്ടികള്‍ക്കിടയിലേക്ക് രോഗ വ്യാപനം കുറയ്ക്കാന്‍ സഹായിക്കും.

Other News in this category



4malayalees Recommends