ഉയരുന്ന കോവിഡ് കേസുകളെ നേരിടാന്‍ ഓസ്‌ട്രേലിയയ്ക്ക് 57,000 നഴ്‌സുമാരെ വേണം! 70% വാക്‌സിന്‍ നിരക്ക് ഉണ്ടായിട്ടും ലോക്ക്ഡൗണ്‍ അവസാനിച്ചാല്‍ 30,000 അധിക ബെഡും വേണ്ടിവരും; പൊട്ടിത്തെറിയുടെ വക്കിലെന്ന മുന്നറിയിപ്പുമായി ഡോക്ടര്‍മാര്‍

ഉയരുന്ന കോവിഡ് കേസുകളെ നേരിടാന്‍ ഓസ്‌ട്രേലിയയ്ക്ക് 57,000 നഴ്‌സുമാരെ വേണം! 70% വാക്‌സിന്‍ നിരക്ക് ഉണ്ടായിട്ടും ലോക്ക്ഡൗണ്‍ അവസാനിച്ചാല്‍ 30,000 അധിക ബെഡും വേണ്ടിവരും; പൊട്ടിത്തെറിയുടെ വക്കിലെന്ന മുന്നറിയിപ്പുമായി ഡോക്ടര്‍മാര്‍

ലോക്ക്ഡൗണുകളില്‍ നിന്നും സമ്പൂര്‍ണ്ണമായി പിന്‍വാങ്ങിയാല്‍ ഓസ്‌ട്രേലിയയെ കാത്തിരിക്കുന്നത് സ്‌ഫോടനാത്മകമായ അവസ്ഥയെന്ന് മുന്നറിയിപ്പ്. ഉയരുന്ന കൊറോണാവൈറസ് കേസുകളും ഇതോടൊപ്പം ഒത്തുചേര്‍ന്നാല്‍ ഓസ്‌ട്രേലിയയ്ക്ക് 57,000 അധിക നഴ്‌സുമാരെയും, 30,000-ലേറെ കൂടുതല്‍ കിടക്കകളും ആവശ്യമായി വരുമെന്നാണ് നാഷണല്‍ ക്യാബിനറ്റിനായി തയ്യാറാക്കിയ പുതിയ റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നത്.


ലോക്ക്ഡൗണ്‍ ഇല്ലാത്ത അവസ്ഥയില്‍ മുന്നോട്ട് പോകാന്‍ പ്രൈവറ്റ് ഹെല്‍ത്ത് മേഖലയുടെ സഹായം തേടേണ്ടി വരുമെന്നും ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് സെക്രട്ടറി ബ്രെന്‍ഡാന്‍ മര്‍ഫി ആവിഷ്‌കരിച്ച ടാസ്‌ക് ഫോഴ്‌സ് ക്രോഢീകരിച്ച ഡാറ്റ വ്യക്തമാക്കി. വിഭജിച്ച് നില്‍ക്കുന്ന ദേശീയ ക്യാബിനറ്റിന് മുന്നിലാണ് ഈ കണ്ടെത്തലുകള്‍ അവതരിപ്പിച്ചത്. 70 ശതമാനം പേരിലേക്ക് സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ എത്തിയിട്ടും സ്റ്റേറ്റ് അതിര്‍ത്തികള്‍ തുറക്കാന്‍ ചില പ്രീമിയര്‍മാര്‍ തയ്യാറല്ല.

ഈ അവസരത്തില്‍ അതിര്‍ത്തികള്‍ കൂടുതല്‍ കാലം അടച്ചിടാന്‍ ആവശ്യമായ വിവരങ്ങളാണ് ടാസ്‌ക്‌ഫോഴ്‌സ് മുന്നോട്ട് വെയ്ക്കുന്നത്. പൊതു, സ്വകാര്യ ആശുപത്രികള്‍ പങ്കാളിത്തത്തോടെ പ്രവര്‍ത്തിക്കുകയാണ് ലോക്ക്ഡൗണ്‍ പിന്‍വലിച്ചാല്‍ മുന്നോട്ടുള്ള മാര്‍ഗ്ഗമെന്ന് ഹെല്‍ത്ത് മിനിസ്റ്റര്‍ ഗ്രെഗ് ഹണ്ട് പറഞ്ഞു. 57,000 നഴ്‌സുമാരെയും, 30000ലേറെ ബെഡുകളും, 1 ലക്ഷത്തോളം ജീവനക്കാരും ഇതുവഴി ഒരുമിച്ച് പ്രവര്‍ത്തിക്കും.

70 മുതല്‍ 80 ശതമാനം വരെ വാക്‌സിനേഷന്‍ നിരക്ക് നേടിയാല്‍ അതിര്‍ത്തികള്‍ തുറക്കാനും, ലോക്ക്ഡൗണ്‍ അവസാനിപ്പിക്കാമെന്നും നേരത്തെ ധാരണയായിരുന്നുവെങ്കിലും ഇപ്പോള്‍ പല നേതാക്കളും ഇതിന് സമ്മതം മൂളുന്നില്ല. ഡോഹെര്‍ട്ടി ഇന്‍സ്റ്റിറ്റ്യൂട്ട് മോഡലിംഗ് അനുസരിച്ച് ലോക്ക്ഡൗണ്‍ നീക്കിയാലും മരണനിരക്ക് താഴ്ന്ന് നില്‍ക്കുമെന്നാണ് കരുതുന്നത്. എന്നാല്‍ ഡെല്‍റ്റ വേരിയന്റ് എന്‍എസ്ഡബ്യുവില്‍ സാരമായി ബാധിച്ച് തുടങ്ങിയിട്ടുണ്ട്.

ഈ ഘട്ടത്തില്‍ സ്വകാര്യ മേഖല കൂടി ചേര്‍ന്നെങ്കില്‍ മാത്രമേ ആവശ്യത്തിന് നഴ്‌സുമാരും, ബെഡും, ഉപകരണങ്ങളും ഉണ്ടാകൂ. ഹെല്‍ത്ത് കെയര്‍ സിസ്റ്റര്‍ ഇപ്പോള്‍ തന്നെ പൊട്ടിത്തെറിയുടെ വക്കിലാണെന്ന് ഓസ്‌ട്രേലിയന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രസിഡന്റ് ഒമര്‍ ഖൊര്‍ഷിദ് നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
Other News in this category



4malayalees Recommends