12 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് മോഡേണയുടെ കോവിഡ്-19 വാക്‌സിന്‍ അംഗീകരിച്ച് ഓസ്‌ട്രേലിയ; ഫൈസറിന് പിന്നാലെ കുട്ടികള്‍ക്കായി രണ്ടാമത്തെ വാക്‌സിനും; വാക്‌സിനേഷന്‍ ബുക്കിംഗ് സെപ്റ്റംബര്‍ 13 മുതല്‍; യുകെ ഭയക്കുന്ന വഴിയേ ഓസ്‌ട്രേലിയ?

12 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് മോഡേണയുടെ കോവിഡ്-19 വാക്‌സിന്‍ അംഗീകരിച്ച് ഓസ്‌ട്രേലിയ; ഫൈസറിന് പിന്നാലെ കുട്ടികള്‍ക്കായി രണ്ടാമത്തെ വാക്‌സിനും; വാക്‌സിനേഷന്‍ ബുക്കിംഗ് സെപ്റ്റംബര്‍ 13 മുതല്‍; യുകെ ഭയക്കുന്ന വഴിയേ ഓസ്‌ട്രേലിയ?

മോഡേണയുടെ കോവിഡ്-19 വാക്‌സിന്‍ 12 വയസ്സ് വരെയുള്ള കുട്ടികള്‍ക്കായി അംഗീകരിച്ച് ഓസ്‌ട്രേലിയന്‍ ആരോഗ്യവകുപ്പ് അധികൃതര്‍. 18 വയസ്സ് മുതല്‍ മുകളിലേക്കുള്ള മുതിര്‍ന്നവര്‍ക്ക് വാക്‌സിന്‍ നേരത്തെ തന്നെ അംഗീകരിച്ചിരുന്നു. ഈ അംഗീകാരമാണ് തെറാപ്യൂട്ടിക് ഗുഡ്‌സ് അഡ്മിനിസ്‌ട്രേഷന്‍ കൗമാരക്കാരിലേക്കും ദീര്‍ഘിപ്പിച്ചിരിക്കുന്നത്.


ഫൈസര്‍ വാക്‌സിന് സമാനമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന വാക്‌സിനാണ് ഇപ്പോള്‍ ഓസ്‌ട്രേലിയ അംഗീകാരം നല്‍കിയത്. രണ്ട് വാക്‌സിനുകളും എംആര്‍എന്‍എ ടെക്‌നോളജിയാണ് ഉപയോഗിക്കുന്നത്. കുട്ടികള്‍ക്ക് ലഭ്യമാക്കുന്നത് ഈ രണ്ട് വാക്‌സിനുകള്‍ മാത്രമാണ്. ആസ്ട്രാസെനെക വാക്‌സിന്‍ 18 വയസ്സിന് മുകളിലുള്ളവര്‍ക്കാണ് നല്‍കുന്നത്.

അതേസമയം 12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കുന്നില്ല. ലോകത്തില്‍ ഒരു രാജ്യവും ഈ പ്രായവിഭാഗത്തില്‍ പെട്ടവര്‍ക്ക് കോവിഡ്-19 വാക്‌സിന്‍ നല്‍കുന്നില്ല. മോഡേണ വാക്‌സിന്‍ ഈ മാസം അവസാനത്തോടെ ഓസ്‌ട്രേലിയയില്‍ എത്തും. പ്രാഥമികമായി ഫാര്‍മസികളില്‍ ലഭ്യമാക്കുന്ന വാക്‌സിന്‍ 60ല്‍ താഴെ പ്രായമുള്ളവര്‍ക്കാണ് നല്‍കുക.

12ന് മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍ അംഗീകരിച്ചെങ്കിലും മോഡേണയുടെ ഉപയോഗം സംബന്ധിച്ച് എടിഎജിഐ വിദഗ്ധ സമിതി നിര്‍ദ്ദേശം നല്‍കും. 12 മുതല്‍ 15 വരെ പ്രായത്തിലുള്ള എല്ലാ കുട്ടികള്‍ക്കും ഫൈസര്‍ വാക്‌സിനായി സെപ്റ്റംബര്‍ 13 മുതല്‍ അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യാം.

അതേസമയം ഈ പ്രായത്തിലുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതില്‍ യുകെയുടെ ജോയിന്റ് കമ്മിറ്റി ഓണ്‍ വാക്‌സിനേഷന്‍ & ഇമ്മ്യൂണൈസേഷന്‍ എതിര്‍പ്പ് അറിയിക്കുകയാണുണ്ടായത്. ആരോഗ്യപ്രശ്‌നങ്ങളുള്ള കുട്ടികള്‍ക്ക് മാത്രം തല്‍ക്കാലം വാക്‌സിന്‍ നല്‍കിയാല്‍ മതിയെന്നാണ് ജെസിവിഐ വ്യക്തമാക്കിയത്.

യുകെയുടെ ഉപദേശത്തെ കുറിച്ച് അറിവുണ്ടെന്ന് ഓസ്‌ട്രേലിയന്‍ അധികൃതര്‍ പറഞ്ഞു. എന്നിരുന്നാലും വാക്‌സിന്റെ ഗുണങ്ങള്‍ മയോകാര്‍ഡൈറ്റിസ് പോലുള്ള ചെറിയ അപകടങ്ങളെ കവച്ചുവെയ്ക്കുന്നുവെന്നാണ് ടിജിഎ മേധാവി ജോണ്‍ സ്‌കെറിറ്റിന്റെ നിലപാട്.
Other News in this category



4malayalees Recommends