നാലു ദിവസമായി കാണാതിരുന്ന മൂന്നു വയസ്സുകാരനെ കുറ്റിക്കാട്ടില്‍ നിന്ന്‌ കണ്ടെത്തി പൊലീസ് ; കുട്ടി സുരക്ഷിതന്‍ ; അത്ഭുതകരമായ രക്ഷപ്പെടുത്തലെന്ന് കുടുംബം

നാലു ദിവസമായി കാണാതിരുന്ന മൂന്നു വയസ്സുകാരനെ കുറ്റിക്കാട്ടില്‍ നിന്ന്‌ കണ്ടെത്തി പൊലീസ് ; കുട്ടി സുരക്ഷിതന്‍ ; അത്ഭുതകരമായ രക്ഷപ്പെടുത്തലെന്ന് കുടുംബം
നാലു ദിവസം മുമ്പ് കാണാതായ മൂന്നുവയസ്സുകാരനെ കുറ്റിക്കാട്ടില്‍ നിന്ന് സുരക്ഷിതമായി രക്ഷിച്ച് ഓസ്‌ട്രേലിയന്‍ പൊലീസ്. ഹെലികോപ്റ്റര്‍ സേവനം ഉപയോഗിച്ചാണ് കുട്ടിയെ ന്യൂ സൗത്ത് വെയില്‍സില്‍ വച്ച് കണ്ടെത്തിയത്. ഓട്ടിസം ബാധിതനായ കുട്ടിയ്ക്ക് സംസാര ശേഷിയില്ല. വെള്ളിയാഴ്ചയാണ് കുട്ടിയെ വീട്ടുകാര്‍ അവസാനമായി കാണുന്നത്. ആരെങ്കിലും തട്ടിക്കൊണ്ടുപോയതാണോയെന്ന ആശങ്കയിലായിരുന്നു കുടുംബം.

ഒടുവില്‍ കുട്ടിയെ കണ്ടെത്തുകയായിരുന്നു. കാലില്‍ ചെറിയ മുറിവുകളുണ്ടെന്നും വസ്ത്രങ്ങള്‍ നനഞ്ഞ നിലയിലായിരുന്നുവെന്നതും ഒഴിച്ചാല്‍ കുട്ടി സുരക്ഷിതനാണ്. സംഭവത്തെ ഒരു അത്ഭുതമെന്നാണ് കുടുംബം വിശേഷിപ്പിക്കുന്നത്.

നൂറുകണക്കിന് ഓഫീസര്‍മാരും വോളന്റിയര്‍മാരും ചേര്‍ന്നാണ് രക്ഷാ ദൗത്യത്തില്‍ പങ്കെടുത്തത്. കുട്ടിയെ തിരിച്ചുകിട്ടിയതില്‍ വലിയ സന്തോഷത്തിലാണ് കുടുംബം.

അവന്‍ സുരക്ഷിതനായി മടങ്ങിയെത്തിയെന്ന വാര്‍ത്ത സന്തോഷകരമാണെന്നാണ് പ്രധാനമന്ത്രി സ്‌കോട്ട് മൊറിസണ്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.

ഇത്രയും ദിവസമായപ്പോള്‍ കുടുംബവും പ്രതീക്ഷയറ്റ നിലയിലായിരുന്നു. ഏതായാലും പൊലീസിന്റെ കൃത്യമായ സേവനമാണ് കുട്ടിയെ കണ്ടെത്താന്‍ സഹായിച്ചത്.


Other News in this category



4malayalees Recommends