യുകെയില്‍ നിന്നുള്ള ഫൈസര്‍ വാക്‌സിന്‍ ഉടനെത്തും ; സിഡ്‌നിയില്‍ കോവിഡ് കണക്കുകള്‍ കുതിക്കുമ്പോള്‍ ആശ്വാസകരമാകും വാക്‌സിനേഷന്‍ ; പ്രതിരോധം ശക്തമാക്കാന്‍ വാക്‌സിനേഷന്‍ ഡ്രൈവുകള്‍ സംഘടിപ്പിക്കാന്‍ അധികൃതര്‍

യുകെയില്‍ നിന്നുള്ള ഫൈസര്‍ വാക്‌സിന്‍ ഉടനെത്തും ; സിഡ്‌നിയില്‍ കോവിഡ് കണക്കുകള്‍ കുതിക്കുമ്പോള്‍ ആശ്വാസകരമാകും വാക്‌സിനേഷന്‍ ; പ്രതിരോധം ശക്തമാക്കാന്‍ വാക്‌സിനേഷന്‍ ഡ്രൈവുകള്‍ സംഘടിപ്പിക്കാന്‍ അധികൃതര്‍
ഓസ്‌ട്രേലിയയില്‍ കോവിഡ് വ്യാപനം അടുത്ത ആഴ്ചയോടെ വര്‍ദ്ധിക്കുമെന്നാണ് മുന്നറിയിപ്പുകള്‍ പറയുന്നത്. ഇതിനിടെ പ്രതിരോധം ശക്തമാക്കാന്‍ വാക്‌സിനേഷന്‍ ഊര്‍ജ്ജിതമാക്കുകയാണ് അധികൃതര്‍. മൂന്നാം തരംഗത്തില്‍ പല പ്രധാന നഗരങ്ങളും സമ്പൂര്‍ണ്ണ ലോക്ക്ഡൗണിലാണ്. സിഡ്‌നി, മെല്‍ബണ്‍, കാന്‍ബെറ എന്നിവിടങ്ങളിലെല്ലാം ലോക്ക്ഡൗണ്‍ നിലനില്‍ക്കുകയാണ്.

വാക്‌സിന്‍ വിതരണം പൂര്‍ത്തിയാക്കി ഗുരുതര കേസുകള്‍ കുറയ്ക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. 70-80 ശതമാനം വരെ 16 വയസ്സിന് മുകളിലുള്ളവര്‍ക്ക് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കും. നിലവില്‍ 38 ശതമാനം മുതിര്‍ന്നവര്‍ വാക്‌സിന്‍ എടുത്തു.

യുകെയും സിംഗപ്പൂരുമായുള്ള വാക്‌സിന്‍ കരാര്‍ പ്രകാരം 4.5 മില്യണ്‍ ഡോസ് വാക്‌സിന്‍ രാജ്യത്തേയ്ക്ക്

ഉടന്‍ കൊണ്ടുവരും. വാക്‌സിന്‍ ലഭ്യമാകുന്ന മുറയ്ക്ക് കൂടുതല്‍ വിതരണം നടത്തുകയാണ് ലക്ഷ്യം.

ഒക്ടോബറോടെ കോവിഡ് കേസുകള്‍ ഉയരുമെന്നതിനാല്‍ ആശുപത്രി സൗകര്യങ്ങളും ഉയര്‍ത്തുകയാണ്. എന്നാല്‍ ആവശ്യത്തിന് മെഡിക്കല്‍ ടീം ഉണ്ടാകുമോയെന്നതും ഐസിയു ബെഡുകള്‍ പര്യാപ്തമാകുമോ എന്നതും ആശങ്കയുണ്ട്. ഡോക്ടര്‍മാരും നഴ്‌സുമാരും ഉള്‍പ്പെടെ കടുത്ത സമ്മര്‍ദ്ദത്തില്‍ തന്നെയാണ്.

177 പേര്‍ ഐസിയുവിലും 67 പേര്‍ വെന്റിലേഷന്‍ സൗകര്യത്തിലുമാണ് ചികിത്സ നടത്തുന്നത്.

തിങ്കളാഴ്ചത്തെ കണക്കു പ്രകാരം 1281 പേരാണ് കോവിഡ് ബാധിച്ചിരിക്കുന്നത്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് വൈറസ് വ്യാപനം കുറവാണെങ്കിലും കാലങ്ങള്‍ നീളുന്ന ലോക്ക്ഡൗണില്‍ ജനം അസ്വസ്ഥരുമാണ്. വാക്‌സിനേഷന്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഇളവുകള്‍ നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം.

Other News in this category



4malayalees Recommends