ഓസ്‌ട്രേലിയയില്‍ വാക്‌സിനെടുക്കാത ജോലി ചെയ്യാന്‍ കഴിയാത്ത അവസ്ഥ വരുമോ? രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനി ജീവനക്കാര്‍ക്ക് വാക്‌സിന്‍ നിര്‍ബന്ധമാക്കി; ഈ നീക്കം ഒരു മുന്നറിയിപ്പ്

ഓസ്‌ട്രേലിയയില്‍ വാക്‌സിനെടുക്കാത ജോലി ചെയ്യാന്‍ കഴിയാത്ത അവസ്ഥ വരുമോ? രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനി ജീവനക്കാര്‍ക്ക് വാക്‌സിന്‍ നിര്‍ബന്ധമാക്കി; ഈ നീക്കം ഒരു മുന്നറിയിപ്പ്

ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ കമ്പനികളിലൊന്നായ ടെലികോം വമ്പന്‍ ടെല്‍സ്ട്രാ തങ്ങളുടെ ആയിരക്കണക്കിന് വരുന്ന ജീവനക്കാര്‍ക്ക് കോവിഡ്-19 വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കി. ചരിത്രത്തിന്റെ ശരിയായ ഭാഗത്ത് നില്‍ക്കാന്‍ തീരുമാനിച്ച് കൊണ്ടാണ് കമ്പനിയുടെ ഈ നീക്കം. കസ്റ്റമേഴ്‌സുമായും, സഹജീവനക്കാരുമായും നേരിട്ട് സമ്പര്‍ക്കത്തില്‍ വരുന്ന 8300 ജീവനക്കാര്‍ക്ക് വാക്‌സിനെടുക്കാനാണ് ടെല്‍സ്ട്രാ നിര്‍ദ്ദേശം.


ഒക്ടോബര്‍ 15നകം ആദ്യ ഡോസും, നവംബര്‍ 15-ഓടെ രണ്ടാമത്തെ ഡോസും സ്വീകരിക്കണം. മറിച്ചായാല്‍ ജോലിയില്‍ നിന്നും പുറത്താക്കല്‍ നേരിടാന്‍ തയ്യാറായിരിക്കണമെന്നും കമ്പനി പറയുന്നു. യൂണിയന്‍ മേധാവികളും, കമ്പനി ജീവനക്കാരുമായും ഒരാഴ്ച നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം കമ്പനി സിഇഒ ആന്‍ഡി പെന്‍ പദ്ധതി സംബന്ധിച്ച് 29,000 ജീവനക്കാരെ അറിയിക്കുകയായിരുന്നു.

ഇന്‍-സ്റ്റോര്‍ റീട്ടെയില്‍ ജീവനക്കാരും, ടെക്‌നീഷ്യന്‍മാരുമാണ് പൊതുജനങ്ങളുമായി നേരിട്ട് ബന്ധത്തില്‍ വരുന്നത്. വീട്ടിലിരുന്ന് ജോലി ചെയ്യുന്നവര്‍ക്ക് വാക്‌സിന്‍ നിര്‍ബന്ധമില്ല. ഓസ്‌ട്രേലിയയിലും, ന്യൂ സൗത്ത് വെയില്‍സിലും, ദി ആക്ട്, വിക്ടോറിയ എന്നിവിടങ്ങളില്‍ ലോക്ക്ഡൗണും, ദിവസേന ആയിരത്തിലേറെ കേസുകളും രേഖപ്പെടുത്തുമ്പോള്‍ വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കുന്നതാണ് പ്രാധാന്യമുള്ള, അവശ്യ നടപടിയെന്ന് പെന്‍ പറഞ്ഞു.

വിവിധ മേഖലകളില്‍ വാക്‌സിന്‍ നിര്‍ബന്ധമാക്കുന്നതിന് പകരം ബിസിനസ്സുകള്‍ക്ക് സ്വന്തം നിലയില്‍ തീരുമാനമെടുക്കാനാണ് പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ അനുമതി നല്‍കിയത്. ക്വാണ്ടാസ്, വൂള്‍വര്‍ത്ത്‌സ്, എസ്പിസി തുടങ്ങിയ കമ്പനികള്‍ നേരത്തെ ജോലിക്കുള്ള നിബന്ധനയായി മാറ്റിയിരുന്നു.
Other News in this category



4malayalees Recommends