കോവിഡ് വാക്‌സിന്‍ നിര്‍ബന്ധമായും സ്വീകരിക്കേണ്ടവര്‍ ആരെല്ലാം ; ഓസ്‌ട്രേലിയയില്‍ പല സ്ഥാപനങ്ങളും വാക്‌സിന്‍ നിര്‍ബന്ധമാണെന്ന് വ്യക്തമാക്കി ; കൂടുതല്‍ വിവരങ്ങള്‍ അറിയാം

കോവിഡ് വാക്‌സിന്‍ നിര്‍ബന്ധമായും സ്വീകരിക്കേണ്ടവര്‍ ആരെല്ലാം ; ഓസ്‌ട്രേലിയയില്‍ പല സ്ഥാപനങ്ങളും വാക്‌സിന്‍ നിര്‍ബന്ധമാണെന്ന് വ്യക്തമാക്കി ; കൂടുതല്‍ വിവരങ്ങള്‍ അറിയാം
കോവിഡ് വ്യാപനം ആശങ്കയാകുന്നതിനിടെ വാക്‌സിന്‍ കൂടുതല്‍ പേരിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍. ഓസ്‌ട്രേലിയയില്‍ പുതിയ തരംഗം പരക്കുന്നത് ഏവരേയും സമ്മര്‍ദ്ദത്തിലാക്കുകയാണ്.

അതിനിടെ വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കി ചില മേഖലകളും നിലപാടെടുത്തിട്ടുണ്ട്.

ന്യൂസൗത്ത് വെയില്‍ പൊലീസ് ഫോഴ്‌സ് എല്ലാ ജീവനക്കാര്‍ക്കും വാക്‌സിന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. എല്ലാ പൊലീസ് ഉദ്യോഗസ്ഥരും ആദ്യ ഡോസ് ഈ മാസവും അടുത്ത ഡോസ് നവംബര്‍ അവസാനവുമായി പൂര്‍ത്തീകരിക്കണമെന്നാണ് നിര്‍ദ്ദേശം.

ചില കോര്‍പ്പറേറ്റ് സ്ഥാപനങ്ങളും ഇത്തരത്തില്‍ വാക്‌സിന്‍ നിര്‍ബന്ധമായും സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രായമുള്ള കെയര്‍ വര്‍ക്കേഴ്‌സും ഈ മാസം തന്നെ വാക്‌സിന്‍ സ്വീകരിക്കണം. ഹെല്‍ത്ത് വര്‍ക്ക് ചെയ്യുന്നവരെല്ലാം തന്നെ വാക്‌സിന്‍ എടുക്കാനാണ് നിര്‍ദ്ദേശം.

നേരത്തെ ജീവനക്കാര്‍ വാക്‌സിന്‍ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് കമ്പനികള്‍ തീരുമാനമെടുക്കണമെന്ന് പ്രധാനമന്ത്രി സ്‌കോട്ട് മൊറിസണ്‍ വ്യക്തമാക്കിയിരുന്നു.

Telstra phonebox and free WiFi

ടെലി കമ്യൂണിക്കേഷന്‍ കമ്പനിയായ ടെല്‍സ്ട്രയുടെ ചീഫ് എക്‌സിക്യൂട്ടിവ് ആന്‍ഡ് പെന്‍ തന്റെ ജീവനക്കാരോടെല്ലം വാക്‌സിന്‍ സ്വീകരിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. കസ്റ്റമറുമായി നേരിട്ട് ഇടപെടുന്നതിനാല്‍ വാക്‌സിന്‍ എടുത്തില്ലെങ്കില്‍ അത് വ്യാപനത്തിന് വഴിവയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഒക്ടോബര്‍ 15ന് ആദ്യ ഡോസും നവംബര്‍ 15നു സെക്കന്‍ഡ് ഡോസും പൂര്‍ത്തീകരിക്കാനാണ് നിര്‍ദ്ദേശം.

Pallets of vaccines being unloaded off Qantas flight QF110 from Darwin , which came from the UK.

സുരക്ഷയുടെ ഭാഗമായി എല്ലാ എയര്‍ലൈന്‍ ജീവനക്കാരും വാക്‌സിന്‍ എടുക്കണമെന്ന് ക്വാന്‍ഡാസ് ഗ്രൂപ്പും ആവശ്യപ്പെട്ടു.

വിര്‍ജിന്‍ ഓസ്‌ട്രേലിയയും ജീവനക്കാര്‍ക്ക് വാക്‌സിന്‍ നിര്‍ബന്ധമാക്കാനുള്ള ആലോചനയിലാണ്.

ഫുഡ് മാനുഫാക്ടേഴ്‌സായ എസ്പിസിയും ഇതേ നിലപാടിലാണ്. സുരക്ഷിതമായി തുടരാന്‍ വാക്‌സിന്‍ അനിവാര്യമെന്ന ആശയമാണ് ഏവരും മുന്നോട്ട് വയ്ക്കുന്നത്.

Other News in this category



4malayalees Recommends