വാക്‌സിനെടുത്തില്ലെങ്കില്‍ സ്വാതന്ത്ര്യം പ്രതീക്ഷിക്കേണ്ട! എന്‍എസ്ഡബ്യുവിലെ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി പ്രീമിയര്‍; കോവിഡ് വാക്‌സിനേഷന്‍ ലക്ഷ്യം 80 ശതമാനം ഡബിള്‍ ഡോസ്

വാക്‌സിനെടുത്തില്ലെങ്കില്‍ സ്വാതന്ത്ര്യം പ്രതീക്ഷിക്കേണ്ട! എന്‍എസ്ഡബ്യുവിലെ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി പ്രീമിയര്‍; കോവിഡ് വാക്‌സിനേഷന്‍ ലക്ഷ്യം 80 ശതമാനം ഡബിള്‍ ഡോസ്

80 ശതമാനം പേര്‍ക്ക് ഡബിള്‍ ഡോസ് ലഭിച്ചാല്‍ സ്‌റ്റേറ്റില്‍ പ്രഖ്യാപിക്കുന്ന പുതിയ സ്വാതന്ത്ര്യങ്ങള്‍ വാക്‌സിനെടുക്കാത്ത ജനങ്ങള്‍ക്ക് ലഭിക്കില്ലെന്ന് മുന്നറിയിപ്പ് നല്‍കി എന്‍എസ്ഡബ്യു പ്രീമിയര്‍ ഗ്ലാഡിസ് ബെരെജിക്ലിയാന്‍. 80 ശതമാനം വാക്‌സിനേഷന്‍ എത്തിച്ചേര്‍ന്നാല്‍ അധിക സ്വാതന്ത്ര്യങ്ങള്‍ സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ എടുത്തവര്‍ക്ക് മാത്രമാകും, കോവിഡ് ബ്രീഫിംഗില്‍ പ്രീമിയര്‍ വ്യക്തമാക്കി.


വാക്‌സിനെടുക്കാത്തവര്‍ക്ക് സ്വാതന്ത്ര്യങ്ങള്‍ ആഘോഷിക്കാന്‍ കാലതാമസം നേരിടുമെന്നും, ഇത് സംഭവിക്കുകയാണെങ്കില്‍ തന്നെ ആരോഗ്യ ഉപദേശം സ്വീകരിച്ച ശേഷമായിരിക്കുമെന്നും പ്രീമിയര്‍ കൂട്ടിച്ചേര്‍ത്തു. ഇത് പ്രകാരം ചിലര്‍ക്ക് പബ്ബില്‍ പോയി മദ്യപിക്കാനും, സ്റ്റേറ്റില്‍ ഹോളിഡേ ആസ്വദിക്കാനും, പൊതുചടങ്ങുകളില്‍ പങ്കെടുക്കാനും അവസരം ലഭിക്കുമ്പോള്‍ മറ്റ് ചിലര്‍ക്ക് കൂടുതല്‍ കാലം വീടുകളില്‍ കുടുങ്ങി കഴിയേണ്ടി വരും.

വിലക്കുകളില്‍ ഇളവ് നല്‍കിത്തുടങ്ങുമ്പോള്‍ കേസുകള്‍ വര്‍ദ്ധിക്കുമെന്നത് ഉറപ്പുള്ള വസ്തുതയാണ്. 80 ശതമാനം പേര്‍ക്ക് വാക്‌സിനേഷന്‍ എത്തിയാല്‍ വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യങ്ങള്‍ ലഭിക്കുമ്പോള്‍, വാക്‌സിനെടുക്കാത്തവര്‍ക്ക് പങ്കാളിത്തം ലഭിക്കില്ല, പ്രീമിയര്‍ പറഞ്ഞു. പരിപാടികളിലും, ചടങ്ങുകളിലും വാക്‌സിനെടുക്കാത്തവര്‍ക്ക് അവസരം ലഭിക്കാന്‍ മറ്റൊരു തീയതിക്കായി കാത്തിരിക്കേണ്ടി വരും, അവര്‍ ഓര്‍മ്മിപ്പിച്ചു.

ചില എയര്‍ലൈന്‍ കമ്പനികള്‍ രണ്ട് ഡോസ് വാക്‌സിനെടുത്തവരെ മാത്രമാണ് യാത്ര ചെയ്യാന്‍ അനുവദിക്കുകയെന്ന് ബെരെജിക്ലിയാന്‍ ചൂണ്ടിക്കാണിച്ചു. ഒക്ടോബര്‍ ആദ്യ വാരത്തില്‍ തന്നെ എന്‍എസ്ഡബ്യുവില്‍ ഡബിള്‍ ഡോസ് വാക്‌സിനേഷന്‍ 70 ശതമാനത്തിലെത്തിക്കാനുള്ള പ്രയത്‌നമാണ് നടക്കുന്നത്. 54.2 ശതമാനം പേര്‍ക്ക് ഇതിനകം രണ്ട് ഡോസ് വാക്‌സിന്‍ ലഭിച്ചിട്ടുണ്ട്.

ഒക്ടോബര്‍ മധ്യത്തോടെ ജനസംഖ്യയില്‍ 80 ശതമാനത്തിന് ഡബിള്‍ ഡോസ് വാക്‌സിന്‍ നല്‍കിയ ശേഷം സ്വാതന്ത്ര്യങ്ങള്‍ അനുവദിക്കാനാണ് നീക്കം. രണ്ട് ഡോസ് വാക്‌സിനെടുത്തവര്‍ക്ക് ഇതിനകം ചില ഇളവുകള്‍ നല്‍കിയിട്ടുണ്ട്.
Other News in this category



4malayalees Recommends