വിക്ടോറിയയില്‍ അധ്യാപകര്‍ക്കും, ചൈല്‍ഡ്‌കെയര്‍ ജീവനക്കാര്‍ക്കും നിര്‍ബന്ധിത വാക്‌സിനേഷന്‍; ആഴ്ചകള്‍ക്കുള്ളില്‍ വാക്‌സിനേഷന്‍ എടുത്തില്ലെങ്കില്‍ ജോലി നഷ്ടപ്പെടാന്‍ തയ്യാറായിരിക്കണമെന്ന് മുന്നറിയിപ്പ്

വിക്ടോറിയയില്‍ അധ്യാപകര്‍ക്കും, ചൈല്‍ഡ്‌കെയര്‍ ജീവനക്കാര്‍ക്കും നിര്‍ബന്ധിത വാക്‌സിനേഷന്‍; ആഴ്ചകള്‍ക്കുള്ളില്‍ വാക്‌സിനേഷന്‍ എടുത്തില്ലെങ്കില്‍ ജോലി നഷ്ടപ്പെടാന്‍ തയ്യാറായിരിക്കണമെന്ന് മുന്നറിയിപ്പ്

വിക്ടോറിയയിലെ എല്ലാ അധ്യാപകര്‍ക്കും, ചൈല്‍ഡ് കെയര്‍ വര്‍ക്കേഴ്‌സിനും കോവിഡ്-19ന് എതിരായ വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കുന്നു. ഈ പദ്ധതിക്ക് മേഖലയിലെ യൂണിയനുകളും, സ്റ്റേറ്റിലെ പരമോന്നത കാത്തലിക് സ്‌കൂള്‍സ് സംഘടനയും പിന്തുണ പ്രഖ്യാപിച്ചതോടെയാണിത്.


ഒക്ടോബര്‍ 18നകം ഗവണ്‍മെന്റ്, ഇന്‍ഡിപെന്‍ഡന്റ് സ്‌കൂളുകളിലെ എല്ലാ ജീവനക്കാരും, ചെറിയ കുട്ടികള്‍ക്കുള്ള സംവിധാനങ്ങളിലും പ്രവര്‍ത്തിക്കുന്ന എല്ലാ ജീവനക്കാരും ആദ്യ ഡോസ് വാക്‌സിനെടുത്തിരിക്കണമെന്ന് എഡ്യുക്കേഷന്‍ മന്ത്രി ജെയിംസ് മെര്‍ലിയാനോ പറഞ്ഞു. അതല്ലെങ്കില്‍ ഒരാഴ്ചയ്ക്കുള്ളില്‍ എടുക്കാനുള്ള ബുക്കിംഗ് തീയതി ഉണ്ടാകണം.

നവംബര്‍ 29നകം ഇവര്‍ സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ നേടിയിരിക്കണം. കൃത്യമായ മെഡിക്കല്‍ കാരണങ്ങള്‍ ഉള്ളവര്‍ക്ക് മാത്രമാണ് ഇളവ്. തങ്ങളുടെ കീഴിലുള്ള 498 പ്രൈമറി, സെക്കന്‍ഡറി സ്‌കൂളുകളിലെ അധ്യാപകര്‍ക്കും, ജീവനക്കാര്‍ക്കും കോവിഡ്-19 വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കുമെന്ന് കാത്തലിക് എഡ്യുക്കേഷന്‍ കമ്മീഷന്‍ ഓഫ് വിക്ടോറിയ പ്രഖ്യാപിച്ചു. സ്റ്റേറ്റ് സമയനിബന്ധന തന്നെയാണ് ഇവരും പിന്തുടരുക.

വാക്‌സിനെടുക്കാന്‍ ഗവണ്‍മെന്റ് സ്‌കൂള്‍ ജീവനക്കാര്‍ക്ക് ഹാഫ് ടേ പെയ്ഡ് ടൈം ഓഫ് നല്‍കുമെന്ന് മന്ത്രി വ്യക്തമാക്കി. 12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ ലഭ്യമായിട്ടില്ല. അതിനാല്‍ ഇവരെ സംരക്ഷിക്കേണ്ടത് നമ്മളാണ്. വൈറസ് പിടിപെടുന്നതില്‍ നിന്നും, വൈറസ് വ്യാപിപ്പിക്കുന്നതില്‍ നിന്നും സുരക്ഷ ആവശ്യമാണ്, മെര്‍ലിനോ കൂട്ടിച്ചേര്‍ത്തു.

ഇത് ഉറപ്പാക്കാന്‍ കുട്ടികള്‍ക്കൊപ്പം ജോലി ചെയ്യുന്നവര്‍ വാക്‌സിനേഷന്‍ എടുക്കുകയാണ് വേണ്ടത്, മന്ത്രി വ്യക്തമാക്കി. അടുത്തിടെ നടന്ന സര്‍വ്വെയില്‍ 75 ശതമാനം അധ്യാപകരും സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ നേടിയതായി കണ്ടെത്തിയിരുന്നു. ഓസ്‌ട്രേലിയന്‍ എഡ്യുക്കേഷന്‍ യൂണിയന്‍, ഇന്‍ഡിപെന്‍ഡന്റ് എഡ്യുക്കേഷന്‍ യൂണിയന്‍, ഏര്‍ലി ലേണിംഗ് അസോസിയേഷന്‍ ഓഫ് ഓസ്‌ട്രേലിയ എന്നിവര്‍ തീരുമാനത്തെ സ്വാഗതം ചെയ്തു.
Other News in this category



4malayalees Recommends