ന്യൂ സൗത്ത് വെയില്‍സില്‍ കോവിഡ് വ്യാപനം കൂടുന്നു ; പുതിയതായി റിപ്പോര്‍ട്ട് ചെയ്തത് 1063 കേസുകള്‍, ആറു പേര്‍ കൂടി മരിച്ചു

ന്യൂ സൗത്ത് വെയില്‍സില്‍ കോവിഡ് വ്യാപനം കൂടുന്നു ; പുതിയതായി റിപ്പോര്‍ട്ട് ചെയ്തത് 1063 കേസുകള്‍, ആറു പേര്‍ കൂടി മരിച്ചു
ന്യൂ സൗത്ത് വെയില്‍സില്‍ 1063 കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ആറു പേര്‍ മരിച്ചു. നാലു സ്ത്രീകളും രണ്ടു പുരുഷന്മാരുമാണ് മരിച്ചത്. ഇവരില്‍ നാലു പേര്‍ വാക്‌സിന്‍ എടുത്തിരുന്നില്ല.50നും 90നും ഇടയില്‍ പ്രായമുള്ളവരാണ് മരിച്ചവര്‍.

നിലവില്‍ 83.6 ശതമാനം പേരും ആദ്യ ഡോസ് വാക്‌സിനേഷന്‍ സ്വീകരിച്ചു. 55.5 പേര്‍ രണ്ടാം ഡോസും സ്വീകരിച്ചതായി ആരോഗ്യ മന്ത്രി ബ്രാഡ് ഹസാര്‍ഡ് വ്യക്തമാക്കി.

കോവിഡ് കേസുകള്‍ കുറയുന്ന മുറയ്ക്ക് ഇളവുകള്‍ അനുവദിക്കുമെന്നും ലോക്ക്ഡൗണ്‍ ഉള്‍പ്പെടെ വിഷയങ്ങളില്‍ സഹകരിക്കണമെന്നും കുട്ടികളിലേക്കു രോഗവ്യാപനം ഒഴിവാക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

കഴിഞ്ഞ ദിവസങ്ങളില്‍ മെല്‍ബണ്‍ ഉള്‍പ്പെടെ സ്ഥലങ്ങളില്‍ കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ രണ്ടായിരത്തോളം പേര്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചിരുന്നു. നിര്‍ബന്ധിത വാക്‌സിന്‍ നയവും മാസ്‌ക് ഉപയോഗിക്കലും ലോക്ക്ഡൗണും ഉള്‍പ്പെടെ കാര്യങ്ങളില്‍ എതിര്‍പ്പറിയിച്ചാണ് പലരും തെരുവിലിറങ്ങിയത്. പിന്നീട് പൊലീസിനെതിരെ അക്രമം അഴിച്ചുവിട്ടതിനെ തുടര്‍ന്ന് നിരവധി പേര്‍ക്കെതിരെയാണ് കേസെടുത്തത്. ഏതായാലും ഒക്ടോബര്‍ മുതല്‍ കോവിഡ് കേസുകള്‍ ഉയരുമെന്ന മുന്നറിയിപ്പ് നിലനില്‍ക്കുമ്പോള്‍ ഇത്തരം ഒത്തുചേരലുകളും സമരവും സര്‍ക്കാരിനും ആശങ്കയാകുകയാണ്.

ആശുപത്രികള്‍ നിറയുന്ന ഒരു സാഹചര്യമുണ്ടായാല്‍ അത് കൂടുതല്‍ പ്രതിസന്ധിയാകുമെന്ന് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പല രാജ്യങ്ങളിലേയും അവസ്ഥ കണ്ടതാണ്. അത്തരത്തില്‍ അത്യാഹിത കേസുകള്‍ ഉയര്‍ന്നാല്‍ അതിനെ അതിജീവിക്കാന്‍ ഏറെ പ്രയത്‌നിക്കേണ്ടിവരുമെന്നും മാനദണ്ഡങ്ങള്‍ പാലിച്ച് രോഗ വ്യാപനം ഒഴിവാക്കണമെന്നും ഡോക്ടര്‍മാരും വ്യക്തമാക്കുന്നു.

Other News in this category



4malayalees Recommends