ഫ്രാന്‍സുമായുള്ള പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ ക്ഷമയോടെ കാത്തിരിക്കുന്നു ; കരാര്‍ റദ്ദാക്കിയതില്‍ ഇടഞ്ഞു നില്‍ക്കുന്ന ഫ്രാന്‍സിനെ അനുനയിപ്പിക്കാന്‍ നീക്കവുമായി ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി

ഫ്രാന്‍സുമായുള്ള പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ ക്ഷമയോടെ കാത്തിരിക്കുന്നു ; കരാര്‍ റദ്ദാക്കിയതില്‍ ഇടഞ്ഞു നില്‍ക്കുന്ന ഫ്രാന്‍സിനെ അനുനയിപ്പിക്കാന്‍ നീക്കവുമായി ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി
ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മൊറിസണ്‍ ഫ്രാന്‍സുമായുള്ള പ്രശ്‌നത്തിന് പരിഹാരം കണ്ടെത്താനുള്ള ശ്രമത്തിലാണ്. എന്നാല്‍ കോടികളുടെ കരാറില്‍ നിന്ന് പെട്ടെന്നുള്ള പിന്മാറ്റം ഫ്രാന്‍സിനെ വലിയ രീതിയില്‍ പ്രകോപിപ്പിച്ചിരിക്കുകയാണ്.

യുഎസും ബ്രിട്ടനും ഓസ്‌ട്രേലിയയുമായി ചേര്‍ന്നുണ്ടാക്കിയ കരാര്‍ മൂലം ഫ്രാന്‍സിനുണ്ടായ നഷ്ടം യൂറോപ്യന്‍ യൂണിയനില്‍ വരെ ചര്‍ച്ചയ്‌ക്കെത്തിയിരിക്കുകയാണ്.

ഫ്രാന്‍സുമായുള്ള പഴയ ബന്ധം വീണ്ടും ഉറപ്പിക്കാന്‍ ക്ഷമയോടെ കാത്തിരിക്കുകയാണെന്ന് മൊറിസണ്‍ പറഞ്ഞു. നേരത്തെയും ഫ്രാന്‍സുമായി ചര്‍ച്ച ചെയ്യാന്‍ അവസരം കിട്ടിയില്ലെന്ന് പ്രധാനമന്ത്രി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

അംബാസഡറെ തിരിച്ചുവിളിച്ച ഫ്രാന്‍സ് നടപടി വലിയ ചര്‍ച്ചയായിരുന്നു. അപ്രതീക്ഷിതമായ തിരിച്ചടിയെന്നും ചതിയെന്നുമാണ് ഫ്രാന്‍സ് ഓസ്‌ട്രേലിയന്‍ നടപടിയെ വിശദീകരിച്ചത്. ചൈനയും യൂറോപ്യന്‍ യൂണിയനും ഉള്‍പ്പെടെ ഓസ്‌ട്രേലിയയ്‌ക്കെതിരെ രംഗത്തുവരികയും ചെയ്തു.

യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ മാക്രോണുമായി ഫോണില്‍ സംസാരിക്കുകയും അംബാസഡറെ തിരിച്ചയക്കാന്‍ തീരുമാനിക്കുകയും ചെയ്തു. മൊറിസണ്‍ നിലവില്‍ യുഎസിലാണ്. എങ്കിലും ഫ്രഞ്ച് പ്രസിഡന്റുമായി സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും അത് വിജയിച്ചില്ല.

ഫ്രാന്‍സിന്റെ നിരാശ തനിക്ക് മനസിലാകുന്നുണ്ട്. ഇത്രയും വലിയൊരു കരാര്‍ വേണ്ടെന്നു വച്ചതു അസ്വസ്ഥപ്പെടുത്തുന്നത് മനസിലാകും. എന്നാല്‍ കൃത്യമായ സമയം വരുമ്പോള്‍ അവസരങ്ങള്‍ ഇനിയുമുണ്ടാകും. നിരാശവേണ്ടെന്നും മൊറിസണ്‍ വ്യക്തമാക്കി.

Other News in this category



4malayalees Recommends