ജിമ്മില്‍ പോയാല്‍ ഇമ്മാതിരി ഒരു നേട്ടം ലഭിക്കുമോ? 80 മില്ല്യണ്‍ ഡോളറിന്റെ സമ്മാനത്തുക പങ്കുവെച്ച് ജിമ്മിലെ അംഗങ്ങള്‍; 55 അംഗങ്ങള്‍ 5 ഡോളര്‍ വീതം പിരിവിട്ട് എടുത്ത ടിക്കറ്റിന് ജാക്ക്‌പോട്ട്

ജിമ്മില്‍ പോയാല്‍ ഇമ്മാതിരി ഒരു നേട്ടം ലഭിക്കുമോ? 80 മില്ല്യണ്‍ ഡോളറിന്റെ സമ്മാനത്തുക പങ്കുവെച്ച് ജിമ്മിലെ അംഗങ്ങള്‍; 55 അംഗങ്ങള്‍ 5 ഡോളര്‍ വീതം പിരിവിട്ട് എടുത്ത ടിക്കറ്റിന് ജാക്ക്‌പോട്ട്

വെസ്റ്റ് ഓസ്‌ട്രേലിയയിലെ ജിം ഉടമയെ തേടി 80 മില്ല്യണ്‍ ഡോളറിന്റെ പവര്‍ബോള്‍ ജാക്ക്‌പോട്ട്. എന്നാല്‍ ഇവര്‍ ഒറ്റയ്ക്കല്ല ഈ സമ്മാനം വീട്ടില്‍ കൊണ്ടുപോകുന്നത്. പകരം ഇവരുടെ ജിമ്മിലെ മറ്റ് 54 പേര്‍ക്കും ജാക്ക്‌പോട്ടിലെ ഒരു തുക അക്കൗണ്ടിലെത്തും.


തന്റെ ജിമ്മിലെ അംഗങ്ങള്‍ 5 ഡോളര്‍ വീതം പങ്കുവെച്ചാണ് പവര്‍ബോള്‍ ടിക്കറ്റ് എടുത്തതെന്ന് ജിം ഉടമ സ്യൂ വ്യക്തമാക്കി. ഈ തുക നല്‍കിയവര്‍ക്ക് ബാങ്ക് അക്കൗണ്ടില്‍ 1.45 മില്ല്യണ്‍ ഡോളറാണ് തേടിയെത്തുന്നത്.

'ജിമ്മില്‍ നിന്നുള്ള ഞങ്ങള്‍ ഒരു കൂട്ടം സ്ത്രീകള്‍ ക്രിസ്മസ് ഡിന്നറിനായി പുറത്ത് പോയപ്പോഴാണ് കൂട്ടത്തിലൊരാളുടെ ഭര്‍ത്താവ് വിളിച്ച് 'പെണ്ണുങ്ങളെ ലോട്ടറി നിങ്ങള്‍ക്കാണ് അടിച്ചതെന്ന് തോന്നുന്നതെന്ന് അറിയിച്ചത്'. ആദ്യം വിശ്വസിച്ചില്ലെങ്കിലും ടിക്കറ്റ് എഠുത്ത് നമ്പര്‍ പരിശോധിച്ചതോടെ ആഘോഷമായി', സ്യൂ പറയുന്നു.

ജിമ്മില്‍ ഒപ്പിടാന്‍ ഒരു കൗണ്ടര്‍ സെറ്റ് ചെയ്താണ് 5 ഡോളര്‍ വീതം പങ്കിട്ട് ടിക്കറ്റെടുക്കാന്‍ സ്യൂ അവസരമൊരുക്കിയത്. 30 മുതല്‍ 84 വയസ്സ് വരെയുള്ളവര്‍ കൂട്ടത്തിലുണ്ട്. കോവിഡ് മഹാമാരി മൂലം ജിമ്മിന്റെ പ്രവര്‍ത്തനം തടസ്സപ്പെട്ട് ബുദ്ധിമുട്ടിലായ ഘട്ടത്തിലാണ് ഈ സന്തോഷവാര്‍ത്ത തേടിയെത്തിയെന്ന് സ്യൂവിനെ കൂടുതല്‍ സന്തോഷിപ്പിക്കുന്നു.

എന്നുമാത്രമല്ല ജിമ്മിലെ മറ്റ് സ്ത്രീകളെയും ഈ സമ്മാനത്തുക ഉപയോഗിച്ച് സഹായിക്കാനാണ് സ്യൂവിന്റെ തീരുമാനം.
Other News in this category



4malayalees Recommends