ഊഞ്ഞാലില്‍ നിന്നും തെറിച്ചുവീണ് തലച്ചോറിന് പരുക്കേറ്റു; 99 ഡോളറിന്റെ ഊഞ്ഞാല്‍ വിറ്റ റീട്ടെയില്‍ കമ്പനിയോട് 1.4 മില്ല്യണ്‍ ഡോളര്‍ നഷ്ടപരിഹാരം തേടി സ്ത്രീ!

ഊഞ്ഞാലില്‍ നിന്നും തെറിച്ചുവീണ് തലച്ചോറിന് പരുക്കേറ്റു; 99 ഡോളറിന്റെ ഊഞ്ഞാല്‍ വിറ്റ റീട്ടെയില്‍ കമ്പനിയോട് 1.4 മില്ല്യണ്‍ ഡോളര്‍ നഷ്ടപരിഹാരം തേടി സ്ത്രീ!

കടയില്‍ നിന്നും ഒരു സാധനം വാങ്ങുന്നു. അത് ഉപയോഗിച്ച് എന്തെങ്കിലും അപകടം സംഭവിച്ചാല്‍ കടയ്‌ക്കെതിരെ എത്ര പേര്‍ കേസിന് പോകും? റീട്ടെയില്‍ വമ്പന്‍ ബണ്ണിംഗ്‌സില്‍ നിന്നും ഊഞ്ഞാല്‍ വാങ്ങിയ സ്ത്രീ, ഇതില്‍ നിന്നും വീണ് പരുക്കേറ്റതിന്റെ പേരിലാണ് 1.4 മില്ല്യണ്‍ ഡോളറിലേറെ നഷ്ടപരിഹാരം തേടിയിരിക്കുന്നത്.


ഓസ്‌ട്രേലിയയിലെ ക്യൂന്‍സ്‌ലാന്‍ഡിലാണ് അപൂര്‍വ്വ സംഗതി. 49-കാരി ജൂലി കില്‍സ്ബിയ്ക്ക് ഹാമോക്കില്‍ നിന്നും മറിഞ്ഞുവീണ് തല ഇഷ്ടിക ജനലില്‍ ഇടിച്ച് പരുക്കേറ്റെന്നാണ് പരാതിയില്‍ പറയുന്നത്. തലച്ചോറിന് പരുക്കേറ്റതിന് പുറമെ ഓര്‍മ്മക്കുറവും, ചുഴലിയും, കടുത്ത തലവേദനയുമാണ് ഇപ്പോള്‍ ഇവര്‍ അനുഭവിക്കുന്നത്.

2020 ജനുവരിയില്‍ ബണ്ണിംഗ്‌സ് സ്‌റ്റോറ്റില്‍ നിന്നും 99 ഡോളറിനാണ് കില്‍സ്ബി ഊഞ്ഞാല്‍ വാങ്ങിയത്. നിര്‍ദ്ദേശങ്ങള്‍ പ്രകാരം ഊഞ്ഞാല്‍ സെറ്റ് ചെയ്‌തെങ്കിലും ഫ്രെയിമിന്റെ അരികിലുള്ള അറ്റങ്ങള്‍ ബലപ്പെട്ട നിലയിലായിരുന്നു. ഇത് അപകടത്തിന് സാധ്യതയേകുന്നുവെന്ന് യാതൊരു മുന്നറിയിപ്പും നല്‍കിയില്ലെന്ന് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച പരാതിയില്‍ പറഞ്ഞു.

ഊഞ്ഞാല്‍ ഉപയോഗിക്കാന്‍ നോക്കിയ കില്‍സ്ബി ഇതില്‍ നിന്നും തെറിച്ച് പോകുകയും, ഗുരുതര പരുക്കേല്‍ക്കുകയുമായിരുന്നു. ഈ ഘട്ടത്തിലാണ് 1.4 മില്ല്യണ്‍ ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സ്ത്രീ കോടതിയിലെത്തിയത്.
Other News in this category



4malayalees Recommends