യുവ വനിതാ കേഡറ്റുമായുള്ള സെക്‌സ് രഹസ്യമായി ചിത്രീകരിച്ചു; അയല്‍മുറിയിലിരുന്ന സഹസൈനികര്‍ ദൃശ്യങ്ങള്‍ കണ്ടുരസിച്ചു; ഓസ്‌ട്രേലിയന്‍ ഡിഫന്‍സ് ഫോഴ്‌സിനെ പിടിച്ചുകുലുക്കി സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍

യുവ വനിതാ കേഡറ്റുമായുള്ള സെക്‌സ് രഹസ്യമായി ചിത്രീകരിച്ചു; അയല്‍മുറിയിലിരുന്ന സഹസൈനികര്‍ ദൃശ്യങ്ങള്‍ കണ്ടുരസിച്ചു; ഓസ്‌ട്രേലിയന്‍ ഡിഫന്‍സ് ഫോഴ്‌സിനെ പിടിച്ചുകുലുക്കി സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍

യുവ വനിതാ കേഡറ്റുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന ദൃശ്യങ്ങള്‍ സ്‌കൈപ്പ് വഴി അടുത്ത മുറിയിലിരുന്ന് പുരുഷ സഹജീവനക്കാര്‍ക്ക് സംപ്രേക്ഷണം ചെയ്തു. ഓസ്‌ട്രേലിയന്‍ ഡിഫന്‍സ് ഫോഴ്‌സിനെ പിടിച്ചുകുലുക്കി കൊണ്ടാണ് ആരോപണങ്ങള്‍ റോയല്‍ കമ്മീഷന്‍ മുന്‍പാകെ അവതരിപ്പിക്കപ്പെട്ടത്.


കാന്‍ബെറയിലെ എഡിഎഫ് ട്രെയിനിംഗ് അക്കാഡമിയില്‍ നിന്നും സ്‌കൈപ്പ് വഴി സെക്‌സില്‍ ഏര്‍പ്പെടുത്ത ദൃശ്യങ്ങള്‍ സംപ്രേക്ഷണം ചെയ്തതായി മുന്‍ സെക്‌സ് ഡിസ്‌ക്രിമിനേഷന്‍ കമ്മീഷണര്‍ എലിസബത്ത് ബ്രോഡെറിക് പറഞ്ഞു.

പുരുഷ കേഡറ്റുമായി സമ്മതത്തോടെയാണ് സെക്‌സില്‍ ഏര്‍പ്പെട്ടതെങ്കിലും ഇത് ചിത്രീകരിക്കുന്ന കാര്യം രഹസ്യമാക്കി വെച്ചു. അടുത്ത മുറിയിലിരുന്ന സഹജീവനക്കാര്‍ ഈ ദൃശ്യങ്ങള്‍ കണ്ടുരസിക്കുകയായിരുന്നു. എഡിഎഫില്‍ സ്ത്രീകള്‍ക്കെതിരായ മോശം പെരുമാറ്റം വസ്തുതയായി തുടരുന്നുവെന്നാണ് കമ്മീഷന്‍ മുന്‍പാകെ വ്യക്തമായത്.

ആയിരക്കണക്കിന് സ്ത്രീകളാണ് രാജ്യത്തിനായി സേവനം നല്‍കവെ നേരിട്ട ലൈംഗിക പീഡനങ്ങളും, ഒഴിവാക്കലും, പരിഹാസങ്ങളും, അതിക്രമങ്ങളും സംബന്ധിച്ച് തെളിവ് നല്‍കിയത്. റിപ്പോര്‍ട്ട് ചെയ്താല്‍ ഇരകളെയാണ് വേട്ടക്കാരെക്കാള്‍ മോശക്കാരാക്കുകയെന്നതിനാല്‍ പലരും നിശബ്ദരാകാന്‍ നിര്‍ബന്ധിക്കപ്പെടുകയാണ്.

2011ലെ ലൈംഗിക പീഡന ആരോപണങ്ങള്‍ക്ക് ശേഷം സ്ഥിതിയില്‍ മാറ്റങ്ങള്‍ വരുത്താന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഇപ്പോഴും സൈനിക വിഭാഗങ്ങള്‍ പുരുഷ മേധാവിത്വം പുലര്‍ത്തുന്ന ഇടങ്ങളാണ്.
Other News in this category



4malayalees Recommends