ഓസ്‌ട്രേലിയയില്‍ ആദ്യത്തെ ലോക്കല്‍ ഒമിക്രോണ്‍ കേസ് സ്ഥിരീകരിച്ചു; കേസ് കണ്ടെത്തിയത് സിഡ്‌നിയില്‍; സാമൂഹ്യ വ്യാപനം മൂലമുള്ള ആദ്യത്തെ കേസ്

ഓസ്‌ട്രേലിയയില്‍ ആദ്യത്തെ ലോക്കല്‍ ഒമിക്രോണ്‍ കേസ് സ്ഥിരീകരിച്ചു; കേസ് കണ്ടെത്തിയത് സിഡ്‌നിയില്‍; സാമൂഹ്യ വ്യാപനം മൂലമുള്ള ആദ്യത്തെ കേസ്

വിദേശയാത്ര ചെയ്തിട്ടില്ലാത്ത വിദ്യാര്‍ത്ഥിക്ക് ഒമിക്രോണ്‍ കോവിഡ്-19 വേരിയന്റ് സ്ഥിരീകരിച്ച് ഓസ്‌ട്രേലിയ. രാജ്യത്തെ സാമൂഹ്യ വ്യാപനം മൂലമുള്ള ആദ്യത്തെ കേസാണിത്.


രാജ്യത്തെ വലിയ നഗരമായ സിഡ്‌നിയിലാണ് കേസ് കണ്ടെത്തിയത്. സതേണ്‍ ആഫ്രിക്കയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതിന് പുറമെ പൗരന്‍മാരല്ലാത്തവര്‍ക്കും രാജ്യത്ത് പ്രവേശിക്കാന്‍ അനുമതി ഇല്ലെന്നിരിക്കവെയാണ് ആദ്യത്തെ വേരിയന്റ് കേസ് കണ്ടെത്തിയത്.

സ്ഥിരീകരിച്ച കേസിന് വിദേശയാത്രയുമായോ, വിദേശ നടത്തിയ ആളുകളുമായോ ബന്ധമില്ലെന്ന് ന്യൂ സൗത്ത് വെയില്‍സ് ഹെല്‍ത്ത് വ്യക്തമാക്കി. എന്നിരുന്നാലും വിശദമായ അന്വേഷണം നടക്കുന്നുണ്ട്.

ഓസ്‌ട്രേലിയയില്‍ ഒന്‍പത് ഒമിക്രോണ്‍ കേസുകള്‍ നേരത്തെ കണ്ടെത്തിയിരുന്നു. ഇതെല്ലാം വിദേശയാത്ര കഴിഞ്ഞെത്തിയവരിലാണ് സ്ഥിരീകരിച്ചത്. പുതിയ കേസ് കണ്ടെത്തിയതോടെ ഒമിക്രോണ്‍ സാമൂഹ്യ വ്യാപനം തുടങ്ങിയെന്ന ആശങ്കയാണ് ഉയര്‍ത്തുന്നത്.

ഓസ്‌ട്രേലിയയില്‍ നിലവില്‍ ദിവസേന 2000 കോവിഡ് കേസുകളാണ് രേഖപ്പെടുത്തുന്നത്. വാക്‌സിനേഷന് പുറമെ രണ്ട് വര്‍ഷത്തോളം അതിര്‍ത്തികള്‍ അടച്ചും, ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയുമാണ് രാജ്യത്ത് കോവിഡ് വ്യാപനം നിയന്ത്രിച്ചത്.
Other News in this category



4malayalees Recommends