വിദ്യാര്‍ത്ഥികളില്‍ ഒമിക്രോണ്‍ വ്യാപനമുണ്ടായോയെന്ന് സംശയം ; കുട്ടികളില്‍ കോവിഡ് പടര്‍ന്നത് സിഡ്‌നിയിലെ ജിമ്മില്‍ നിന്ന് ; പുതിയ വേരിയന്റ് വിദേശ യാത്ര ചെയ്യാത്ത വ്യക്തിയ്ക്ക് റിപ്പോര്‍ട്ട് ചെയ്തതോടെ രോഗ വ്യാപന ആശങ്കയില്‍ അധികൃതര്‍

വിദ്യാര്‍ത്ഥികളില്‍ ഒമിക്രോണ്‍ വ്യാപനമുണ്ടായോയെന്ന് സംശയം ; കുട്ടികളില്‍ കോവിഡ് പടര്‍ന്നത് സിഡ്‌നിയിലെ ജിമ്മില്‍ നിന്ന് ; പുതിയ വേരിയന്റ് വിദേശ യാത്ര ചെയ്യാത്ത വ്യക്തിയ്ക്ക് റിപ്പോര്‍ട്ട് ചെയ്തതോടെ രോഗ വ്യാപന ആശങ്കയില്‍ അധികൃതര്‍
സിഡ്‌നിയിലെ ഇന്‍ഡോര്‍ ജിം ഒമിക്‌റോണ്‍ കേസുകളുടെ ഉറവിടമെന്ന സംശയത്തില്‍ അധികൃതര്‍. ഒമിക്രോണ്‍ വേരിയന്റിന്റെ രണ്ട് പുതിയ കേസുകള്‍ ഇന്നലെ ന്യൂസൗത്ത് വെയില്‍സില്‍ കണ്ടെത്തിയ റീജന്റ്‌സ് പാര്‍ക്ക് ക്രിസ്ത്യന്‍ സ്‌കൂളില്‍ നിന്ന് 10 കേസുകളില്‍ കൂടി പരിശോധ നടത്തിവരികയാണ്.

വെള്ളിയാഴ്ച രാവിലെ പോസിറ്റീവായ ഒമ്പതാം വര്‍ഷ വിദ്യാര്‍ത്ഥിയുടെ സഹപാഠികളെയാണ് പരിശോധിക്കുന്നത്.

വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ രോഗ വ്യാപനമുണ്ടായത് വില്ലാവുഡിലെ സിഡ്‌നി ഇന്‍ഡോര്‍ ക്ലൈമ്പിങ് ജിമ്മില്‍ നിന്നാണെന്ന് കരുതുന്നു.നവംബര്‍ 27 ശനിയാഴ്ച 9 മണി മുതല്‍ 4.30 വരെ ജിമ്മില്‍ പങ്കെടുത്തവര്‍ ക്ലോസ് കോണ്ടാക്ടിലുള്ളവരാണ്. ഇവര്‍ നിരീക്ഷണത്തില്‍ പോകണം. ഇവര്‍ ടെസ്റ്റ് ചെയ്ത് സുരക്ഷിതരാണെന്ന് ഉറപ്പാക്കണമെന്നും അതുവരെ ഐസൊലേഷനില്‍ പോകണമെന്നും ഹെല്‍ത്ത് അധികൃതര്‍ വ്യക്തമാക്കി.

കുട്ടികളില്‍ പുതിയ വേരിയന്റ് എങ്ങനെ സംഭവിച്ചെന്ന് വ്യക്തമല്ല. പത്തോളം കുട്ടികളെ പരിശോധനയ്ക്ക് വിധേയമാക്കും.കൂടുതല്‍ പേരില്‍ വൈറസ് ബാധിച്ചോയെന്ന സംശയത്തിലാണ് ന്യൂസൗത്ത് വെയില്‍സ് ഹെല്‍ത്ത് അതോറിറ്റി.

ഓസ്‌ട്രേലിയയില്‍ ഒന്‍പത് ഒമിക്രോണ്‍ കേസുകള്‍ നേരത്തെ കണ്ടെത്തിയിരുന്നു. ഇതെല്ലാം വിദേശയാത്ര കഴിഞ്ഞെത്തിയവരിലാണ് സ്ഥിരീകരിച്ചത്. പുതിയ കേസ് കണ്ടെത്തിയതോടെ ഒമിക്രോണ്‍ സാമൂഹ്യ വ്യാപനം തുടങ്ങിയെന്ന ആശങ്കയാണ് ഉയര്‍ത്തുന്നത്.

Other News in this category



4malayalees Recommends