ക്യൂന്‍സ്ലാന്‍ഡില്‍ ഏഴ് പുതിയ കോവിഡ് കേസുകള്‍ ; ഒരാള്‍ക്ക് ഒമിക്രോണ്‍ ബാധിച്ചതായി സംശയം ; നിലവില്‍ കണ്ടെത്തിയവര്‍ക്ക് ഡെല്‍റ്റ വകഭേദം ; ആശങ്ക വേണ്ടെന്നും ജാഗ്രത മതിയെന്നും ഹെല്‍ത്ത് മിനിസ്റ്റര്‍

ക്യൂന്‍സ്ലാന്‍ഡില്‍ ഏഴ് പുതിയ കോവിഡ് കേസുകള്‍ ; ഒരാള്‍ക്ക് ഒമിക്രോണ്‍ ബാധിച്ചതായി സംശയം ; നിലവില്‍ കണ്ടെത്തിയവര്‍ക്ക് ഡെല്‍റ്റ വകഭേദം ; ആശങ്ക വേണ്ടെന്നും ജാഗ്രത മതിയെന്നും ഹെല്‍ത്ത് മിനിസ്റ്റര്‍
ക്യൂന്‍സ് ലാന്‍ഡില്‍ ഏഴോളം പുതിയ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. 13 ദിവസത്തിനുള്ളില്‍ കമ്യൂണിറ്റി കോണ്‍ടാക്ടില്‍ നാലു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. രണ്ടു പേര്‍ ഹോട്ടല്‍ ക്വാറന്റൈനിലാണ്. ഒരാള്‍ സൗത്ത് ആഫ്രിക്കയില്‍ നിന്നെത്തിയതാണ്. ഒമിക്രോണ്‍ ആണോ ഈ വ്യക്തിയ്ക്ക് എന്നത് പരിശോധിച്ചുവരികയാണ്.

ഡെല്‍റ്റ വകഭേദമാണ് കൂടുതലും. ആരിലും ഒമിക്രോണ്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല, ഹെല്‍ത്ത് മിനിസ്റ്റര്‍ പറഞ്ഞു.

കോവിഡ് വ്യാപനവും പുതിയ വേരിയന്റിന്റെ സാന്നിധ്യവും ആശങ്കയാകുകയാണ്. കൂടുതല്‍ പേരും വാക്‌സിന്‍ എടുത്ത് സുരക്ഷിതയാണ്. 90 ശതമാനം പേരും വാക്‌സിന്‍ എടുത്തിട്ടുണ്ട്. സംശയമുള്ളവര്‍ ടെസ്റ്റ് ചെയ്യണം. രോഗം വരാതിരിക്കാനുള്ള ജാഗ്രത പോലെ തന്നെ രോഗം പടരാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും ഹെല്‍ത്ത് മിനിസ്റ്റര്‍ പറഞ്ഞു.

കോവിഡ് പ്രതിസന്ധിയില്‍ നീണ്ടകാല ലോക്ക്ഡൗണിന് ശേഷമാണ് രാജ്യം അതിര്‍ത്തി തുറന്നുനല്‍കിയത്. ഒമിക്രോണ്‍ സ്ഥിരീകരിച്ചതോടെ വീണ്ടും ആശങ്കയാകുകയാണ്. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരാണ് രാജ്യത്തേക്ക് എത്തുന്നത്. ഏതായാലും ഒമിക്രോണ്‍ ഭയക്കേണ്ട സാഹചര്യമില്ലെന്നാണ് സൂചന.

Other News in this category



4malayalees Recommends