പിതാവിനെ വെടിവെച്ച് കൊന്ന സഹോദരന്‍ ഒരു ഹീറോയെന്ന് സഹോദരി! ക്യാന്‍സര്‍ വേദനയില്‍ പുളഞ്ഞ പിതാവ് മക്കളോട് യാചിച്ചു ഈ ജീവിതം ഒന്ന് അവസാനിപ്പിച്ച് കൊടുക്കാന്‍

പിതാവിനെ വെടിവെച്ച് കൊന്ന സഹോദരന്‍ ഒരു ഹീറോയെന്ന് സഹോദരി! ക്യാന്‍സര്‍ വേദനയില്‍ പുളഞ്ഞ പിതാവ് മക്കളോട് യാചിച്ചു ഈ ജീവിതം ഒന്ന് അവസാനിപ്പിച്ച് കൊടുക്കാന്‍

പിതാവിനെ വെടിവെച്ച് കൊന്ന മകന്‍ ഹീറോയാണെന്ന് കുടുംബം. കേട്ടാല്‍ ആരും ഞെട്ടിപ്പോകുന്ന കാര്യം തന്നെ. പക്ഷെ അതിന് ഈ കുടുംബത്തിന് അവരുടേതായ ന്യായമുണ്ട്. ക്യാന്‍സര്‍ ബാധിതനായി വേദനയില്‍ പുളഞ്ഞ പിതാവ് തന്നെ ജീവിതം അവസാനിപ്പിച്ച് കൊടുക്കാന്‍ യാചിച്ചതോടെയാണ് മകന്‍ ഇതിന് തയ്യാറായത്.


ഓസ്‌ട്രേലിയയിലെ കാസില്‍മെയിനിലുള്ള വീട്ടില്‍ വെച്ചാണ് മകനോട് 80-കാരനായ കോളിന്‍ സ്ട്രാറ്റോണ്‍ ഈ അപേക്ഷ വെച്ചത്. തനിക്ക് ഒരു സഹായം ചെയ്യാനും, ജീവിതം അവസാനിപ്പിച്ച് കൊടുക്കാനുമാണ് 53-കാരനായ ഗ്ലെന്‍ സ്ട്രാറ്റോനോട് പിതാവ് അപേക്ഷിച്ചത്.

പിതാവിന്റെ ആത്മഹത്യക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്ത കുറ്റമാണ് ഗ്ലെനിനെതിരെ ചുമത്തിയത്. ഈ കുറ്റം ബെന്‍ഡിംഗോ സുപ്രീം കോടതിയില്‍ വെച്ച് ഇദ്ദേഹം ഏറ്റെടുക്കുകയും ചെയ്തു. കോളിനും, അന്തരിച്ച ഭാര്യ സ്യൂവും വിക്ടോറിയയിലെ വോളണ്ടറി അസിസ്റ്റഡ് ഡൈയിംഗ് പ്രോഗ്രാമിനായി ഡോക്ടര്‍മാരോട് പല തവണ ആവശ്യപ്പെട്ടിരുന്നു.

ഈ സ്‌കീം വഴി ഗുരുതര രോഗം ബാധിച്ച മുതിര്‍ന്നവര്‍ കടുത്ത വേദന അനുഭവിക്കുകയും, ജീവിച്ചിരിക്കാന്‍ 6 മാസത്തില്‍ താഴെ മാത്രം സാധ്യതയുമുണ്ടെങ്കില്‍ മരിക്കാന്‍ ഡോക്ടറുടെ സഹായം തേടാം. എന്നാല്‍ ഗുരുതര ക്യാന്‍സര്‍ ബാധിച്ച കോളിന് ഈ പദ്ധതിയ്ക്ക് ആവശ്യമായ യോഗ്യതകള്‍ ഉണ്ടായില്ല.

നിയമപരമായി മരിക്കാന്‍ സാധിക്കില്ലെന്ന് വ്യക്തമായതോടെയാണ് കോളിന്‍ സ്വന്തം വിധി നിശ്ചയിച്ചത്. ഫോണില്‍ വിളിച്ച് മകനോട് കാര്യം പറഞ്ഞെങ്കിലും ആദ്യം ഗ്ലെന്‍ ഇത് അംഗീകരിച്ചില്ല. ഒടുവില്‍ പിതാവിന്റെ ആഗ്രഹപ്രകാരം യാത്ര പറഞ്ഞ് വെടിയുതിര്‍ക്കുകയായിരുന്നു.

പിതാവിന് മാന്യമായ യാത്രയയപ്പാണ് സഹോദരന്‍ നല്‍കിയതെന്ന് കോളിന്റെ മകള്‍ ഡോണ പറഞ്ഞു. സ്വന്തം ജീവിതമാണ് സഹോദരന്‍ ഇതിനായ ത്യജിച്ചത്. ഡിസംബര്‍ 9ന് ഇദ്ദേഹത്തിന്റെ ശിക്ഷ വിധിക്കും.
Other News in this category



4malayalees Recommends