ഒമിക്രോണ്‍ കേസുകള്‍ കൂടുമ്പോള്‍ അതിര്‍ത്തി തുറക്കുന്ന വിഷയത്തില്‍ സംശയങ്ങളുമായി ഓസ്‌ട്രേലിയ; വേരിയന്റ് ഭീകരമാകില്ലെന്ന പ്രതീക്ഷയില്‍ ഫെഡറല്‍ ഗവണ്‍മെന്റ്; കടുപ്പിച്ച് സ്റ്റേറ്റുകളും, ടെറിട്ടറി ഗവണ്‍മെന്റുകളും

ഒമിക്രോണ്‍ കേസുകള്‍ കൂടുമ്പോള്‍ അതിര്‍ത്തി തുറക്കുന്ന വിഷയത്തില്‍ സംശയങ്ങളുമായി ഓസ്‌ട്രേലിയ; വേരിയന്റ് ഭീകരമാകില്ലെന്ന പ്രതീക്ഷയില്‍ ഫെഡറല്‍ ഗവണ്‍മെന്റ്; കടുപ്പിച്ച് സ്റ്റേറ്റുകളും, ടെറിട്ടറി ഗവണ്‍മെന്റുകളും

ലോകത്തില്‍ ഒരിടത്തും കാണാത്ത തരത്തിലുള്ള കര്‍ശനമായ ലോക്ക്ഡൗണാണ് രണ്ട് വര്‍ഷത്തോളം ഓസ്‌ട്രേലിയ അനുഭവിച്ചത്. ഇതിനൊടുവില്‍ ജനങ്ങള്‍ക്ക് ആശ്വാസമേകി പല സ്റ്റേറ്റുകളും, ടെറിട്ടറികളും സ്വാതന്ത്ര്യം അനുവദിച്ച് തുടങ്ങിയിട്ട് ആഴ്ചകള്‍ പോലും തികഞ്ഞിട്ടില്ല. ഈ ഘട്ടത്തിലാണ് ഒമിക്രോണ്‍ വേരിയന്റ് പുതിയ തലവേദന സൃഷ്ടിക്കുന്നത്.


പുതിയ സൂപ്പര്‍ വേരിയന്റ് പടരുന്ന സാഹചര്യത്തില്‍ ഓസ്‌ട്രേലിയന്‍ സമ്പദ് വ്യവസ്ഥ തുറക്കാനുള്ള പദ്ധതികള്‍ക്ക് മേല്‍ കരിനിഴല്‍ വീഴുകയാണ്. അണ്‍ലോക്കിംഗ് പദ്ധതിയുമായി മുന്നോട്ട് പോകാനാണ് ഫെഡറല്‍ അധികൃതരുടെ തീരുമാനം. വേരിയന്റ് ഗുരുതരമാകില്ലെന്ന പ്രതീക്ഷയിലാണിത്.

എന്നിരുന്നാലും ചില സ്റ്റേറ്റ്, ടെറിട്ടറി ഗവണ്‍മെന്റുകള്‍ ആഭ്യന്തര അതിര്‍ത്തികളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി തുടങ്ങിക്കഴിഞ്ഞു. ഓസ്‌ട്രേലിയയില്‍ സാമൂഹ്യ വ്യാപനത്തിലൂടെ ആദ്യ ഒമിക്രോണ്‍ കേസ് റിപ്പോര്‍ട്ട് ചെയ്തത് സിഡ്‌നിയിലെ ഒരു സ്‌കൂളിലാണ്. ഈ ഘട്ടത്തില്‍ ഇവിടെ നിന്നും കൂടുതല്‍ കേസുകള്‍ അധികൃതര്‍ പ്രതീക്ഷിക്കുന്നു.

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് മാത്രം അതിര്‍ത്തി തുറന്ന സൗത്ത് ഓസ്‌ട്രേലിയ ഇപ്പോള്‍ ന്യൂ സൗത്ത് വെയില്‍സ്, വിക്ടോറിയ, ക്യാപിറ്റല്‍ ടെറിട്ടറി എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാരെ ടെസ്റ്റ് ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്.

ഇതിനിടെ മെല്‍ബണില്‍ വാക്‌സിന്‍ നിര്‍ബന്ധമാക്കുന്നതിന് എതിരെ ആയിരങ്ങള്‍ പങ്കെടുത്ത പ്രതിഷേധം അരങ്ങേറി. മെല്‍ബണ്‍ ഉള്‍പ്പെടുന്ന വിക്ടോറിയന്‍ സ്‌റ്റേറ്റില്‍ മിക്ക ഹോസ്പിറ്റാലിറ്റി സര്‍വ്വീസും, നോണ്‍ എസന്‍ഷ്യല്‍ റീട്ടെയില്‍, ഹെല്‍ത്ത് കെയര്‍ തുടങ്ങിയ ഇടങ്ങളില്‍ ജോലി ചെയ്യാന്‍ കോവിഡ് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്.
Other News in this category



4malayalees Recommends