മലകള്‍ക്ക് നദികളുടെ ഒഴുക്കിനെ തടയാനാകില്ല ; ബെയ്ജിങ് ശൈത്യകാല ഒളിമ്പിക്‌സില്‍ നയതന്ത്ര ബഹിഷ്‌കരണത്തിനെരുങ്ങുന്ന ഓസ്‌ട്രേലിയയ്ക്ക് മറുപടിയുമായി ചൈന

മലകള്‍ക്ക് നദികളുടെ ഒഴുക്കിനെ തടയാനാകില്ല ; ബെയ്ജിങ് ശൈത്യകാല ഒളിമ്പിക്‌സില്‍ നയതന്ത്ര ബഹിഷ്‌കരണത്തിനെരുങ്ങുന്ന ഓസ്‌ട്രേലിയയ്ക്ക് മറുപടിയുമായി ചൈന
2022 ല്‍ നടക്കുന്ന ബെയ്ജിങ് ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ പ്രതിനിധികളെ അയക്കില്ലെന്ന തീരുമാനവുമായി ഓസ്‌ട്രേലിയ. ബെയ്ജിങ് ശൈത്യകാല ഒളിമ്പ്കിസില്‍ നയതന്ത്ര ബഹിഷ്‌കരണം നടത്തുമെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മൊറിസണ്‍ വ്യക്തമാക്കി.

സംഭവത്തില്‍ ചൈനയുടെ അംബാസഡര്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ്. മലകള്‍ക്ക് കടലിലേക്കുള്ള നദിയുടെ ഒഴുക്കിനെ തടയാനാകില്ലെന്നാണ് ചൈനയുടെ പ്രതികരണം.

Pictured above are Australia's prime minister Scott Morrison (L) and China's president Xi Jinping (R). (REUTERS / File Photo)

ഔദ്യോഗിക പ്രതിനിധികളേയും രാഷ്ട്രീയ നേതാക്കളേയും അയക്കാതിരിക്കാനുള്ള ഓസ്‌ട്രേലിയന്‍ തീരുമാനം ചര്‍ച്ചയായിരിക്കുകയാണ് . ചൈനയുടെ മനുഷ്യാവകാശ ലംഘനങ്ങളും ഉയിഗൂര്‍ മുസ്ലീങ്ങളോടുള്ള ചൈനയുടെ ക്രൂരതയ്ക്കുമെതിരെ പ്രതികരിക്കുന്നതിന്റെ ഭാഗമായി ചൈനയില്‍ നടക്കുന്ന ശൈത്യകാല ഒളിമ്പിക്‌സ് ബഹിഷ്‌കരിക്കുമെന്ന് നേരത്തെ യുഎസ് വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് ഓസ്‌ട്രേലിയയുടെ തീരുമാനം.

യുഎസ് തീരുമാനത്തില്‍ ചൈന നാണക്കേടിലായിരിക്കേയാണ് ചുവടുപിടിച്ചുള്ള ഓസ്‌ട്രേലിയയുടെ നീക്കം. ശക്തമായി തന്നെ വിഷയത്തില്‍ പ്രതിഷേധിക്കുന്നുവെന്ന് ചൈന നേരത്തെ നിലപാടറിയിച്ചിരുന്നു.

എന്നാല്‍ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ കായിക താരങ്ങള്‍ക്ക് തടസ്സമുണ്ടാകില്ല. താരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്താത്ത തീരുമാനം ഉചിതമെന്ന് ഒളിമ്പിക്‌സ് കമ്മറ്റി വ്യക്തമാക്കി.

അമേരിക്കയുടേയും ഓസ്‌ട്രേലിയയുടെയും തീരുമാനം നിര്‍ണ്ണായകമാണ്. ഒളിമ്പിക്‌സ് വേദി തീരുമാനിക്കുന്നതില്‍ ഇനി കമ്മറ്റികള്‍ തീരുമാനമെടുക്കുമ്പോള്‍ യുഎസിന്റേയും ഓസ്‌ട്രേലിയയുടെയുമെല്ലാം ഈ തീരുമാനം സ്വാധീനിച്ചേക്കും. ചൈനയില്‍ നടത്തുന്ന ഒളിമ്പിക്‌സ് ബഹിഷ്‌കരിക്കാനുള്ള തീരുമാനം ചൈനയ്ക്ക് നാണക്കേടും തിരിച്ചടിയുമായിട്ടാണ് വിലയിരുത്തുന്നത്.

Other News in this category



4malayalees Recommends