വിദേശത്തു നിന്നെത്തിയ വ്യക്തിയ്ക്ക് ഒമിക്രോണ്‍ ; മെല്‍ബണില്‍ ജാഗ്രത ; സിഡ്‌നി ക്രൂയിസ് ബോട്ട് പാര്‍ട്ടിയില്‍ പങ്കെടുത്ത രണ്ട് പേര്‍ക്ക് ഒമിക്രോണെന്ന് സംശയം ; കൂടുതല്‍ പേര്‍ രോഗ വ്യാപനത്തിനിരയായോയെന്ന് ആശങ്ക

വിദേശത്തു നിന്നെത്തിയ വ്യക്തിയ്ക്ക് ഒമിക്രോണ്‍ ; മെല്‍ബണില്‍ ജാഗ്രത ; സിഡ്‌നി ക്രൂയിസ് ബോട്ട് പാര്‍ട്ടിയില്‍ പങ്കെടുത്ത രണ്ട് പേര്‍ക്ക് ഒമിക്രോണെന്ന് സംശയം ; കൂടുതല്‍ പേര്‍ രോഗ വ്യാപനത്തിനിരയായോയെന്ന് ആശങ്ക
മെല്‍ബണില്‍ വിദേശത്തു നിന്ന് വന്നയാള്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഇതിനിടെ രണ്ടുപേര്‍ കൂടി രോഗ ബാധിതരായോ എന്ന ആശങ്കയും നിലനില്‍ക്കുകയാണ്.

നെതര്‍ലാന്‍ഡില്‍ നിന്ന് അബുദാബി വഴി മെല്‍ബണിലെത്തിയയാള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തെ ഹോട്ടല്‍ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രോഗം ബാധിച്ചയാള്‍ ആരുമായും ഇടപെഴകിയിട്ടില്ലെന്നും ആശങ്കപ്പെടേണ്ടതില്ലെന്നുമാണ് അധികൃതര്‍ പറയുന്നത്.

The cruise, operated by Cadman Cruises, left King Street Wharf 9 at 7.30pm and returned about 11pm, last Friday, December 3.

ന്യൂ സൗത്ത് വെയില്‍സില്‍ ബോട്ടിനുള്ളില്‍ പാര്‍ട്ടി നടത്തിയ അഞ്ച് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ രണ്ടു പേര്‍ക്ക് ഒമിക്രോണ്‍ വകഭേദമാണോ എന്ന സംശയം നിലനില്‍ക്കുകയാണ്. സിഡ്‌നി ഹാര്‍ബറില്‍ നടന്ന ക്രൂസ് പാര്‍ട്ടിയില്‍ പങ്കെടുത്തര്‍ക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇതില്‍ രണ്ടു പേരില്‍ പരിശോധനയില്‍ ഒമിക്രോണ്‍ വകഭേദമാണ് എന്ന സൂചനയുണ്ട്.

പാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ക്ക് കോവിഡിന്റെ ഒമിക്രോണ്‍ വകഭേദമാണോയെന്ന് പരിശോധിക്കും. എല്ലാവരും വീടുകളില്‍ ഐസൊലേഷനിലാണ്. കിംഗ് സ്ട്രീറ്റ് വാര്‍ഫില്‍ വെള്ളിയാഴ്ച പുറപ്പെട്ട ബോട്ടില്‍ കയറിയ 140 പേരെ ആരോഗ്യവകുപ്പ് ബന്ധപ്പെട്ടുവരികയാണ്. ഇതില്‍ സഞ്ചരിച്ചവരും വീട്ടുകാരും കോവിഡ് ടെസ്റ്റിന് വിധേയരാകണമെന്നാണ് നിര്‍ദ്ദേശം.

ന്യൂ സൗത്ത് വെയില്‍സില്‍ 31 ഒമിക്രോണ്‍ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Other News in this category



4malayalees Recommends