കെയര്‍ വര്‍ക്കര്‍മാര്‍ക്കും, കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സിനും വാക്‌സിന്‍ നിര്‍ബന്ധമാക്കിയതിന് എതിരെ നല്‍കിയ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി; എന്‍എസ്ഡബ്യു ജോലിക്കാര്‍ സര്‍ക്കാരിന് ചെലവ് കാശ് നല്‍കണം

കെയര്‍ വര്‍ക്കര്‍മാര്‍ക്കും, കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സിനും വാക്‌സിന്‍ നിര്‍ബന്ധമാക്കിയതിന് എതിരെ നല്‍കിയ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി; എന്‍എസ്ഡബ്യു ജോലിക്കാര്‍ സര്‍ക്കാരിന് ചെലവ് കാശ് നല്‍കണം

എന്‍എസ്ഡബ്യുവിലെ കോവിഡ് വാക്‌സിനേഷന്‍ നിബന്ധനയ്ക്ക് എതിരെ ഏതാനും ചില ജോലിക്കാര്‍ നടത്തിയ നിയമനടപടികള്‍ കോടതി തള്ളി. ഇവര്‍ നല്‍കിയ അപ്പീല്‍ സുപ്രീംകോടതി തള്ളിയതിന് പുറമെ സര്‍ക്കാരിന് നേരിട്ട നിയമ ചെലവുകള്‍ വഹിക്കാനും കോടതി ഉത്തരവിട്ടു.


കോവിഡ് മഹാമാരിയെ നേരിടാന്‍ സ്‌റ്റേറ്റില്‍ നടപ്പാക്കിയ ലോക്ക്ഡൗണ്‍ നടപടികളെ വെല്ലുവിളിച്ചുള്ള ഹര്‍ജികളില്‍ എന്‍എസ്ഡബ്യു ഗവണ്‍മെന്റ് സുപ്രീംകോടതിയില്‍ നിന്നും സുപ്രധാന വിജയം നേടിയിരുന്നു.

പബ്ലിക് ഹെല്‍ത്ത് ഉത്തരവുകള്‍ അസാധുവാക്കാനും, ഇത് ശാരീരികമായ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്നും ചൂണ്ടിക്കാണിച്ചാണ് ഹെല്‍ത്ത് മന്ത്രി ബ്രാഡ് ഹസാര്‍ഡിന് എതിരെ രണ്ട് സെറ്റ് പരാതികള്‍ കോടതിയിലെത്തിയത്.

കണ്‍സ്ട്രക്ഷന്‍ വര്‍ക്കര്‍ അല്‍ മുനീര്‍ കസം, ഏജ്ഡ് കെയര്‍ വര്‍ക്കര്‍ നതാഷാ ഹെന്‍ട്രി എന്നിവരാണ് ജോലി ചെയ്യാന്‍ വാക്‌സിനെടുക്കണമെന്ന നിബന്ധന തള്ളണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ എത്തിയത്.

എന്നാല്‍ നിയമങ്ങള്‍ പൊതുജനങ്ങളെ സംരക്ഷിക്കാന്‍ ഉണ്ടാക്കിയതാണെന്നും ഇത് ആരെയും വാക്‌സിനെടുക്കാന്‍ നിര്‍ബന്ധിക്കുന്നില്ലെന്നുമാണ് ജസ്റ്റിസ് ബെല്‍ വിധിച്ചത്.
Other News in this category



4malayalees Recommends