ന്യൂസൗത്ത് വെയില്‍സില്‍ എട്ടോളം ഒമിക്രോണ്‍ കേസുകള്‍ കൂടി ; 42 പേര്‍ ഒമിക്രോണ്‍ ബാധിതര്‍ ; പബ്ബുകളും ജിമ്മുകളും ക്ലസ്റ്ററുകളായി മാറുന്നതോടെ കൂടുതല്‍ പേര്‍ക്ക് രോഗ ബാധ

ന്യൂസൗത്ത് വെയില്‍സില്‍ എട്ടോളം ഒമിക്രോണ്‍ കേസുകള്‍ കൂടി ; 42 പേര്‍ ഒമിക്രോണ്‍ ബാധിതര്‍ ; പബ്ബുകളും ജിമ്മുകളും ക്ലസ്റ്ററുകളായി മാറുന്നതോടെ കൂടുതല്‍ പേര്‍ക്ക് രോഗ ബാധ
ന്യൂ സൗത്ത് വെയില്‍സില്‍ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചിരിക്കുന്നത് 42 പേര്‍ക്കാണ്. 420 എന്ന റെക്കോര്‍ഡ് നമ്പറില്‍ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. എട്ടോളം പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ പ്രതിരോധം ശക്തമാക്കുകയാണ് ആരോഗ്യ പ്രവര്‍ത്തകര്‍.

സിഡ്‌നി പബ്ബ് പുതിയ കോവിഡ് ക്ലസ്റ്റര്‍ രൂപപ്പെടാനിടയാക്കിയെന്നാണ് റിപ്പോര്‍ട്ട്. നവംബര്‍ 30ന് ഓക്‌സ്‌ഫോര്‍ഡ് ടവേണ്‍ പെറ്റെര്‍ഷാമില്‍ സമയം ചിലവഴിച്ച 45 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.

NSW records eight new Omicron COVID-19 cases, bringing state total to 42 -  ABC News

കൂടുതല്‍ പേരെ പരിശോധിച്ച് ഐസൊലേഷന്‍ ഊര്‍ജ്ജിതമാക്കുകയാണ് സര്‍ക്കാര്‍. എല്ലാവരും മാസ്‌ക് ധരിക്കണമെന്നും കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു.

ജിമ്മുകളും നൈറ്റ് ക്ലബുകളും കേന്ദ്രീകരിച്ച് കോവിഡ് വ്യാപനം രൂക്ഷമാകുന്നുണ്ട്. ഇതിനിടെ ആശങ്കയാകുകയാണ് ഒമിക്രോണ്‍ കേസുകളും. വാക്‌സിന് പ്രതിരോധിക്കാന്‍ കഴിയുന്നതാണ് ഒമിക്രോണ്‍ എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇവയുടെ വ്യാപന ശേഷി വളരെ കൂടുതലാണ്. അതിനാല്‍ തന്നെ കൂടുതല്‍ പേര്‍ രോഗ ബാധിതരാകുന്നു. വാക്‌സിനെടുത്താല്‍ ഗുരുതരമായ സാഹചര്യത്തിലേക്ക് പോകുന്നത് ഒഴിവാക്കാനാകും.

അതിര്‍ത്തികള്‍ തുറന്നുകൊടുക്കുന്നതോടെ കൂടുതല്‍ വെല്ലുവിളിയുണ്ടാകുമെന്ന ആശങ്കയുണ്ട്. എന്നാല്‍ പ്രതിരോധം ശക്തമാക്കി മുന്നോട്ട് പോകാനാണ് സര്‍ക്കാര്‍ തീരുമാനം. അര്‍ഹരായവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കുന്നതുള്‍പ്പെടെ ഗൗരവമായി തന്നെ പുതിയ വെല്ലുവിളി നേരിടുമെന്നാണ് അധികൃതരുടെ നിലപാട്.

Other News in this category



4malayalees Recommends