സൗത്ത് ഓസ്‌ട്രേലിയയില്‍ പുതിയ ഏഴ് കോവിഡ്-19 കേസുകള്‍; രണ്ട് കേസുകള്‍ നോര്‍വുഡ് ക്ലസ്റ്ററില്‍ നിന്നും; നാല് കേസുകള്‍ ഇന്റര്‍സ്‌റ്റേറ്റ് യാത്രകള്‍ക്കിടെ റിപ്പോര്‍ട്ട് ചെയ്തത്

സൗത്ത് ഓസ്‌ട്രേലിയയില്‍ പുതിയ ഏഴ് കോവിഡ്-19 കേസുകള്‍; രണ്ട് കേസുകള്‍ നോര്‍വുഡ് ക്ലസ്റ്ററില്‍ നിന്നും; നാല് കേസുകള്‍ ഇന്റര്‍സ്‌റ്റേറ്റ് യാത്രകള്‍ക്കിടെ റിപ്പോര്‍ട്ട് ചെയ്തത്

സൗത്ത് ഓസ്‌ട്രേലിയയില്‍ പുതിയ ഏഴ് കോവിഡ്-19 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. 20-കളില്‍ പ്രായമുള്ള രണ്ട് പുരുഷന്‍ൃമാരും, 50-കളില്‍ പ്രായമുള്ള രണ്ട് പുരുഷന്‍മാര്‍, 20-കളില്‍ പ്രായമുള്ള രണ്ട് സ്ത്രീകള്‍, 30-കളില്‍ പ്രായമുള്ള ഒരു യുവതി, ഒരു കൗമാരക്കാരി, ഒരു കുട്ടി എന്നിങ്ങനെയാണ് കേസുകള്‍ സ്ഥിരീകരിച്ചത്.


രണ്ട് കേസുകള്‍ നോര്‍വുഡിലെ ക്ലസ്റ്ററില്‍ നിന്നാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ഇവിടെ ആകെ കേസുകള്‍ 30 ആയി. നാല് കേസുകള്‍ ഇന്റര്‍‌സ്റ്റേറ്റ് ഇന്‍ഫെക്ഷനുകളാണ്. ഒരു കേസ് വിദേശയാത്ര കഴിഞ്ഞെത്തിയ വ്യക്തിയിലാണ് കണ്ടെത്തിയത്. യാത്ര കഴിഞ്ഞെത്തിയ ശേഷം ക്വാറന്റൈനിലായിരുന്നു ഇയാള്‍.

ഇപ്പോള്‍ സൗത്ത് ഓസ്‌ട്രേലിയയില്‍ 51 ആക്ടീവ് കേസുകളാണുള്ളത്. രണ്ട് പേര്‍ ആശുപത്രിയില്‍ ചികിത്സയിലുണ്ട്. വെസ്റ്റേണ്‍ സബര്‍ബിലെ പ്രൈമറി സ്‌കൂളില്‍ ഒരു ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ക്ലാസിലെ കുട്ടികളും, ഗ്രാജുവേഷന്‍ പരിപാടിയില്‍ പങ്കെടുത്ത രക്ഷിതാക്കളും ക്വാറന്റൈനിലായി.

രണ്ട് പുതിയ സൈറ്റുകളാണ് ജാഗ്രത പാലിക്കാനായി എസ്എ ഹെല്‍ത്ത് പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. വിര്‍ജിന്‍ വിമാനം വിഎ 233, ഫ്രാങ്ക്‌ളിനിലെ ക്വെസ്റ്റ് ഹോട്ടല്‍ എന്നിവിടങ്ങളാണ് പട്ടികയില്‍ പെട്ടത്.
Other News in this category



4malayalees Recommends