സ്‌നേഹം കൊണ്ട് പിതാവിനെ കൊലപ്പെടുത്തിയ മകന് ജയില്‍ശിക്ഷ നല്‍കാതെ കോടതി; ഇത് സ്‌നേഹനിര്‍ഭരമായ പ്രവൃത്തിയെന്ന് ജഡ്ജ്?

സ്‌നേഹം കൊണ്ട് പിതാവിനെ കൊലപ്പെടുത്തിയ മകന് ജയില്‍ശിക്ഷ നല്‍കാതെ കോടതി; ഇത് സ്‌നേഹനിര്‍ഭരമായ പ്രവൃത്തിയെന്ന് ജഡ്ജ്?

ഗ്ലെന്‍ സ്ട്രാറ്റണ്‍ കോടതിയില്‍ നരഹത്യ കേസ് നേരിട്ടത് സ്വന്തം പിതാവിനെ വെടിവെച്ച് കൊന്ന കേസിലാണ്. ഗുരുതരമായ ബൊവല്‍ ക്യാന്‍സര്‍ പിടിപെട്ട് വേദനയിലായ തന്നെ ഇതില്‍ നിന്നും മോചിപ്പിക്കാന്‍ പിതാവ് കാലുപിടിച്ചതോടെയാണ് സ്ട്രാറ്റണ്‍ പിതാവിന് നേരെ കാഞ്ചി വലിച്ചത്.


14-ാം വയസ്സില്‍ മകന് പിതാവ് നല്‍കി 22 കാലിബര്‍ റൈഫിള്‍ ഉപയോഗിച്ചായിരുന്നു മരണം ദാനമായി നല്‍കിയത്. മകനെ വിളിച്ച് തന്നെ വേദനയില്‍ നിന്നും മോചിപ്പിക്കാനാണ് കോളിന്‍ ആവശ്യപ്പെട്ടത്. തോക്കുമായി നിന്നെങ്കിലും സ്ട്രാറ്റണ്‍ പല തവണ ഇതില്‍ പരാജയപ്പെട്ടു.

ഇതോടെയാണ് മകന്‍ ചൂണ്ടിപ്പിടിച്ച തോക്കിന്റെ കുഴല്‍ സ്വന്തം നെറ്റിയില്‍ വെച്ച് കോളിന്‍ കാഞ്ചി വലിച്ചത്. ക്യാന്‍സറിന് പുറമെ മറ്റ് പല ആരോഗ്യ പ്രശ്‌നങ്ങളും നേരിട്ട കോളിന്‍ മകനില്‍ നിന്നും ഒടുവിലത്തെ ദയവാണ് തേടിയത്.

46 ദിവസം ജയിലില്‍ കിടന്ന മകനെ രണ്ട് വര്‍ഷത്തെ ബോണ്ടിലാണ് സുപ്രീംകോടതി ജയില്‍ശിക്ഷ നല്‍കാതെ വിട്ടയച്ചത്. കൂടാതെ പിതാവിന്റെ മരണശേഷം പിടിഎസ്ഡി നേരിടുന്ന സ്ട്രാറ്റന് മാനസിക ആരോഗ്യ ചികിത്സയ്ക്ക് വിധേയമാകാനും കോടതി ആവശ്യപ്പെട്ടു.

വിക്ടോറിയയിലെ അസിസ്റ്റഡ് ഡൈയിംഗ് സ്‌കീമില്‍ പേരുചേര്‍ത്ത് മരിക്കാനായിരുന്നു കോളിന്റെ ശ്രമമെങ്കിലും സിസ്റ്റം പരാജയപ്പെട്ടതോടെയാണ് മകന്റെ ദയവില്‍ ഇദ്ദേഹം മരണത്തെ പുല്‍കിയത്.
Other News in this category



4malayalees Recommends