ന്യൂ സൗത്ത് വെയില്‍സിലെ സൗത്ത് കോസ്റ്റ് ഭാഗങ്ങളില്‍ വെള്ളപ്പൊക്കം ; പലയിടത്തും ജനജീവിതം താറുമാറായി ; മഴ തുടരുമെന്ന് മുന്നറിയിപ്പ്

ന്യൂ സൗത്ത് വെയില്‍സിലെ സൗത്ത് കോസ്റ്റ് ഭാഗങ്ങളില്‍ വെള്ളപ്പൊക്കം ; പലയിടത്തും ജനജീവിതം താറുമാറായി ; മഴ തുടരുമെന്ന് മുന്നറിയിപ്പ്
ന്യൂ സൗത്ത് വെയില്‍സില്‍ വെള്ളപ്പൊക്കത്തില്‍ ഒഴുക്കില്‍പ്പെട്ട് ഒരു സ്ത്രീ മരിച്ചു. ഇന്ന് പുലര്‍ച്ചെ 2.20 ഓടെ സ്‌നോയ് മൊണാറോ മേഖലയിലെ ടുറോസില്‍ വെള്ളപ്പൊക്കത്തില്‍ കാറില്‍ കുടുങ്ങിയ യുവതിയാണ് മരിച്ചത്. സ്റ്റേറ്റ് എമര്‍ജന്‍സി സര്‍വീസ് നടത്തിയ തിരച്ചിലില്‍ കാറില്‍ നിന്ന് ഇറങ്ങിയ ശേഷം അവള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. 37 കാരിയാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ട് .

Flooding hits suburbs on the NSW South Coast.

വെള്ളപ്പൊക്കം രൂക്ഷമായതോടെ മോഗോ മൃഗശാലയില്‍ മൃഗങ്ങളേയും ബാധിച്ചു. ശക്തമായ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.

മോറുയ, ദേവുവ നദികളില്‍ ഇന്ന് രാത്രി മിതമായതോ വലിയതോ ആയ വെള്ളപ്പൊക്കം ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്.

ബേഗയില്‍, ഇന്ന് രാവിലെ 9 മണി വരെ 103 മില്ലിമീറ്റര്‍ വീണു, ഇത് ഏഴ് വര്‍ഷത്തിനിടെ ഡിസംബറിലെ ഏറ്റവും ശക്തമായ മഴയാണെന്ന് മുന്നറിയിപ്പില്‍ വ്യക്തമാക്കു.

Flooding hits suburbs on the NSW South Coast.

വെള്ളപ്പൊക്കം ജലനിരപ്പ് ഉയരാന്‍ കാരണമായതിനെത്തുടര്‍ന്ന് രാവിലെ 8 മണിയോടെ ഒരു സ്ത്രീയെ രക്ഷപ്പെടുത്തി.

വെള്ളപ്പൊക്കത്തില്‍ ഇറങ്ങരുതെന്ന് അധികൃതര്‍ ജനങ്ങളെ ഓര്‍മ്മിപ്പിച്ചു.

Other News in this category



4malayalees Recommends