ഓസ്‌ട്രേലിയയുടെ അതിര്‍ത്തികള്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കായി ഡിസംബര്‍ 15ന് തുറക്കുമോ? ദേശീയ ക്യാബിനറ്റ് യോഗത്തിന് ശേഷവും സ്ഥിരീകരണമില്ല; പദ്ധതിയില്‍ മാറ്റമുണ്ടാകില്ലെന്ന് റിപ്പോര്‍ട്ടുകള്‍

ഓസ്‌ട്രേലിയയുടെ അതിര്‍ത്തികള്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കായി ഡിസംബര്‍ 15ന് തുറക്കുമോ? ദേശീയ ക്യാബിനറ്റ് യോഗത്തിന് ശേഷവും സ്ഥിരീകരണമില്ല; പദ്ധതിയില്‍ മാറ്റമുണ്ടാകില്ലെന്ന് റിപ്പോര്‍ട്ടുകള്‍

ഓസ്‌ട്രേലിയ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കായി അതിര്‍ത്തികള്‍ തുറക്കാന്‍ നേരത്തെ തീയതി നിശ്ചയിച്ചിരുന്നു. ഡിസംബര്‍ 15നാണ് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കും, സ്‌കില്‍ഡ് വര്‍ക്കേഴ്‌സിനുമായി അതിര്‍ത്തി തുറക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഒമിക്രോണ്‍ വേരിയന്റ് മൂലം നിയന്ത്രണങ്ങള്‍ വന്നതോടെ ഇതില്‍ മാറ്റം വരുമോയെന്ന ചോദ്യമാണ് ഉയരുന്നത്.


ഓസ്‌ട്രേലിയയുടെ ദേശീയ ക്യാബിനറ്റ് യോഗത്തിന് ശേഷവും ഇക്കാര്യത്തില്‍ സ്ഥിരീകരണം വന്നിട്ടില്ല. എന്നിരുന്നാലും ഡിസംബര്‍ 15ന് തന്നെ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കും, സ്‌കില്‍ഡ് വര്‍ക്കേഴ്‌സിനുമായി അതിര്‍ത്തി തുറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.

ഓസ്‌ട്രേലിയന്‍ പൗരന്‍മാര്‍, പെര്‍മനന്റ് റസിഡന്‍സ് അവരുടെ കുടുംബങ്ങള്‍, ന്യൂസിലാന്‍ഡ് പൗരന്‍മാര്‍, സിംഗപ്പൂര്‍ പൗരന്‍മാര്‍, സീസണല്‍ വര്‍ക്കേഴ്‌സ്, അന്താരാഷ്ട്ര വിദ്യാര്‍ത്ഥി പൈലറ്റുമാര്‍ എന്നിങ്ങനെ മുന്‍കൂര്‍ യാത്രാനുമതിയുള്ളവര്‍ എന്നിവര്‍ക്ക് പ്രവേശനം തുടരുമെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ വ്യക്തമാക്കി.

അടുത്ത ആഴ്ച അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കും, സ്‌കില്‍ഡ് വര്‍ക്കേഴ്‌സിനും അതിര്‍ത്തി തുറക്കാനുള്ള പദ്ധതിയുമായി മുന്നോട്ട് പോകാനാണ് മോറിസണ്‍ ഗവണ്‍മെന്റ് ഉദ്ദേശിക്കുന്നതെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കാര്യങ്ങള്‍ ഇനി പിന്നോട്ട് പോകില്ലെന്നാണ് മോറിസണ്‍ നല്‍കുന്ന സൂചനയെങ്കിലും ചില നടപടിക്രമങ്ങള്‍ നിലവിലെ സാഹചര്യത്തില്‍ കൂടുതല്‍ സമയം നിലനില്‍ക്കാനാണ് സാധ്യതയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
Other News in this category



4malayalees Recommends