ന്യൂ സൗത്ത് വെയില്‍സില്‍ കോവിഡ് കേസുകള്‍ കുതിക്കുന്നു ; വാക്‌സിന്‍ എടുത്തതിനാല്‍ മരണ നിരക്കു കുറയുന്നു ; വിക്ടോറിയയില്‍ 1193 പേര്‍ക്ക് കോവിഡ് ; ഒമിക്രോണ്‍ വകഭേദത്തിന്റെ വ്യാപനവും ഓസ്‌ട്രേലിയയില്‍ ആശങ്കയാകുന്നു

ന്യൂ സൗത്ത് വെയില്‍സില്‍ കോവിഡ് കേസുകള്‍ കുതിക്കുന്നു ; വാക്‌സിന്‍ എടുത്തതിനാല്‍ മരണ നിരക്കു കുറയുന്നു ; വിക്ടോറിയയില്‍ 1193 പേര്‍ക്ക് കോവിഡ് ; ഒമിക്രോണ്‍ വകഭേദത്തിന്റെ വ്യാപനവും ഓസ്‌ട്രേലിയയില്‍ ആശങ്കയാകുന്നു
ന്യൂ സൗത്ത് വെയില്‍സില്‍ 560 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. മൂന്നു പേര്‍ വൈറസ് ബാധിച്ചു മരിച്ചു. ഇന്നലെ മാത്രം 516 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 150 ഓളം പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരില്‍ 25 പേര്‍ അത്യാഹിത വിഭാഗത്തിലാണ്.

നിലവില്‍ 93 ശതമാനം പേരും വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. മൂന്നോളം ഒമിക്രോണ്‍ കേസുകള്‍ സ്ഥിരീകരിച്ചതായി ന്യൂ സൗത്ത് വെയില്‍സ് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കി.

Australia confirms community transmission of Omicron variant of Covid-19 |  Business Standard News

വിക്ടോറിയയില്‍ 1193 പേര്‍ കോവിഡ് ബാധിതരായി. 13 മരണം റിപ്പോര്‍ട്ട് ചെയ്തു.323 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരില്‍ 68 പേര്‍ അത്യാഹിത വിഭാഗത്തിലാണ്.

92 ശതമാനത്തിലേറെ പേര്‍ മുഴുവനും വാക്‌സിനും സ്വീകരിച്ചു.

ഒമിക്രോണ്‍ വ്യാപനം വന്നതോടെ ആശങ്കയേറുകയാണ്. ജിമ്മുകളും നൈറ്റ് ക്ലബുകളും ഉള്‍പ്പെടെ സ്ഥലങ്ങളിലൂടെ രോഗ വ്യാപനം ഉണ്ടാകുന്നുണ്ട്. ഒമിക്രോണ്‍ സാഹചര്യത്തില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.

Other News in this category



4malayalees Recommends