മെല്‍ബണില്‍ ഏജ്ഡ് കെയറില്‍ താമസിച്ചിരുന്ന 76 കാരിയില്‍ നിന്ന് ഒരു ലക്ഷം ഡോളര്‍ സ്വന്തമാക്കിയ മലയാളി നഴ്‌സിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കി ; 2024 വരെ ആരോഗ്യമേഖലയില്‍ ജോലി ചെയ്യാനാകില്ല

മെല്‍ബണില്‍ ഏജ്ഡ് കെയറില്‍ താമസിച്ചിരുന്ന 76 കാരിയില്‍ നിന്ന് ഒരു ലക്ഷം ഡോളര്‍ സ്വന്തമാക്കിയ മലയാളി നഴ്‌സിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കി ; 2024 വരെ ആരോഗ്യമേഖലയില്‍ ജോലി ചെയ്യാനാകില്ല
മെല്‍ബണില്‍ ഏജ്ഡ് കെയര്‍ കേന്ദ്രത്തില്‍ നഴ്‌സായിരുന്ന നിതിന്‍ കാട്ടിമ്പള്ളി ചെറിയാന്‍ പല പ്രാവശ്യമായി ഒരു ലക്ഷം ഡോളര്‍ കൈക്കലാക്കിയതായി കണ്ടെത്തിയതിന് പിന്നാലെ രജിസ്‌ട്രേഷന്‍ പോയി. 2014 ജൂണിനും 2016 ഫെബ്രുവരിക്കും ഇടയ്ക്കുള്ള സമയത്താണ് പ്രായം ചെന്ന സ്ത്രീയില്‍ നിന്ന് പണം കൈക്കലാക്കിയത്.

ഏജ്ഡ് കെയര്‍ ജോലിക്കു പുറമേ ഫ്രീ ടൈമില്‍ നിതിന്‍ ഇവര്‍ക്കൊപ്പം ബാങ്കിലും ഷോപ്പിങ്ങിനും ഭക്ഷണം കഴിക്കാനും ഇയാള്‍ പോയിരുന്നതായി നഴ്‌സിങ് ആന്‍ഡ് മിഡ് വൈഫറി ബോര്‍ഡ് ചൂണ്ടിക്കാട്ടി. സാമ്പത്തിക പ്രശ്‌നങ്ങള്‍ പറഞ്ഞ് ബാങ്കിലൂടെയും തുക കൈക്കലാക്കി. പണമുപയോഗിച്ച് വിമാന ടിക്കറ്റെടുക്കാനും ലോകകപ്പ് ക്രിക്കറ്റ് ടിക്കറ്റെടുത്തതായും കണ്ടെത്തി.

ബാങ്ക് ട്രാന്‍സ്ഫര്‍ വഴി നിതിന്റെ അക്കൗണ്ടിലേക്ക് പണം മാറ്റി. പലപ്പോഴായി എടിഎമ്മില്‍ നിന്ന് പണം പിന്‍വലിച്ചു. 40000 ഡോളര്‍ ചെലവാക്കി ഏജ്ഡ് കെയര്‍ അന്തേവാസിയുടെ പേരില്‍ വാങ്ങിയ കാര്‍ പിന്നീട് നിതിന്റെ പേരിലേക്ക് മാറ്റിയിട്ടുണ്ട്. പണം തിരിച്ചുചോദിച്ചപ്പോള്‍ നിതിന്‍ നല്‍കിയില്ല. പരാതി ഉയര്‍ന്നപ്പോള്‍ പിന്‍വലിക്കാന്‍ ഫോണില്‍ വിളിച്ച് പലപ്പോഴായി ആവശ്യപ്പെട്ടതായും ബോര്‍ഡ് കണ്ടെത്തി.

നഴ്‌സിങ് ജോലിക്ക് ചേരാത്ത പ്രവൃത്തി ചെയ്തതായി ഇയാള്‍ ട്രൈബ്യൂണലില്‍ സമ്മതിച്ചു. ആരോഗ്യമേഖലയ്ക്ക് ചേരാത്ത പ്രവൃത്തിയായതിനാല്‍ 2024 ഫെബ്രുവരി 17 വരെ ആരോഗ്യ മേഖലയില്‍ ജോലി ചെയ്യാന്‍ വിലക്കേര്‍പ്പെടുത്തി.

2009 ല്‍ സ്റ്റുഡന്റ് വിസയില്‍ എത്തിയ നിതിന്‍ 2012 മുതല്‍ രജിസ്‌ട്രേഡ് നഴ്‌സാണ്.

Other News in this category



4malayalees Recommends