ക്യൂന്‍സ്‌ലാന്‍ഡില്‍ ഡബിള്‍ ഡോസ് വാക്‌സിനേഷന്‍ നേടിയവര്‍ക്ക് ക്വാറന്റൈന്‍ നിയമങ്ങളില്‍ മാറ്റം; ഒമിക്രോണ്‍ കേസുകള്‍ ഉയരുമ്പോള്‍ ആശങ്ക വ്യാപിക്കുന്നു; ഓസ്‌ട്രേലിയയിലെ രോഗികളുടെ എണ്ണം മുന്നോട്ട്

ക്യൂന്‍സ്‌ലാന്‍ഡില്‍ ഡബിള്‍ ഡോസ് വാക്‌സിനേഷന്‍ നേടിയവര്‍ക്ക് ക്വാറന്റൈന്‍ നിയമങ്ങളില്‍ മാറ്റം; ഒമിക്രോണ്‍ കേസുകള്‍ ഉയരുമ്പോള്‍ ആശങ്ക വ്യാപിക്കുന്നു; ഓസ്‌ട്രേലിയയിലെ രോഗികളുടെ എണ്ണം മുന്നോട്ട്

ജനുവരി ആദ്യം മുതല്‍ സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ നേടിയവര്‍ക്കുള്ള ക്വാറന്റൈന്‍ നിയമത്തിലും മാറ്റം പ്രഖ്യാപിച്ച് ക്യൂന്‍സ്‌ലാന്‍ഡ്.


ജനുവരി 1 മുതല്‍ കോവിഡ് രോഗികളുമായി സമ്പര്‍ക്കത്തില്‍ വരുന്ന സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ എടുത്തവര്‍ക്ക് ഏഴ് ദിവസമാക്കി ക്വാറന്റൈന്‍ ചുരുക്കി. ആശുപത്രികള്‍, ഏജ്ഡ് കെയര്‍, കറക്ഷനല്‍ സംവിധാനങ്ങള്‍ എന്നിങ്ങനെയുള്ള ഇടങ്ങളില്‍ ഏഴ് ദിവസം കൂടി മാസ്‌ക് ധരിക്കുന്നത് തുടരണം.

ഒക്ടോബറിന് ശേഷം ആദ്യമായി ഏറ്റവും ഉയര്‍ന്ന ദൈനംദിന കോവിഡ് കേസുകള്‍ രേഖപ്പെടുത്തി ന്യൂ സൗത്ത് വെയില്‍സ്. ഇതിനിടെ വിക്ടോറിയ 13 കോവിഡ് മരണങ്ങളും, 1193 പുതിയ കേസുകളും രേഖപ്പെടുത്തി.

ആക്ടാ അവാര്‍ഡ്‌സ് കോവിഡ് ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചതും ആശങ്കയാകുന്നുണ്ട്. സിഡ്‌നി ഓപ്പേറ ഹൗസിലെ ഹോസ്പിറ്റാലിറ്റി വര്‍ക്കര്‍ വൈറസിന് പോസിറ്റീവായി കണ്ടെത്തിയതോടെയാണിത്.

വിക്ടോറിയയില്‍ ഇപ്പോള്‍ 11,400-ലേറെ ആക്ടീവ് കോവിഡ് കേസുകളാണുള്ളത്. 323 കോവിഡ് രോഗികള്‍ വിവിധ ആശുപത്രികളിലുണ്ട്. ഇതില്‍ 68 പേര്‍ അത്യാഹിത വിഭാഗങ്ങളിലും, 29 പേര്‍ക്ക് വെന്റിലേഷനും ആവശ്യമായി വന്നിട്ടുണ്ട്.

എന്‍എസ്ഡബ്യുവില്‍ പുതിയ 560 കേസുകളും, മൂന്ന് മരണങ്ങളുമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇവിടെ മൂന്ന് പുതിയ ഒമിക്രോണ്‍ കേസുകളും സ്ഥിരീകരിച്ചു. ഇതോടെ സ്‌റ്റേറ്റില്‍ 45 വേരിയന്റ് കേസുകളാണ്.

വിക്ടോറിയയില്‍ ശനിയാഴ്ച ഒമിക്രോണ്‍ കേസുകള്‍ സ്ഥിരീകരിച്ചിട്ടില്ല. ക്യൂന്‍സ്‌ലാന്‍ഡില്‍ ഒരു പുതിയ ഒമിക്രോണ്‍ കേസാണ് സ്ഥിരീകരിച്ചത്.
Other News in this category



4malayalees Recommends