ഒമിക്രോണെന്ന് കേട്ട് അമിതാവേശം വേണ്ട! സാമ്പത്തിക രംഗം തിരിച്ചവരവ് നടത്തുന്നതിനിടെ സ്റ്റേറ്റുകള്‍ക്ക് മുന്നറിയിപ്പുമായി ഫെഡറല്‍ ഗവണ്‍മെന്റ് ട്രഷറര്‍; അതിര്‍ത്തികള്‍ തുറക്കുന്നത് ഓസ്‌ട്രേലിയയ്ക്ക് സുപ്രധാനം

ഒമിക്രോണെന്ന് കേട്ട് അമിതാവേശം വേണ്ട! സാമ്പത്തിക രംഗം തിരിച്ചവരവ് നടത്തുന്നതിനിടെ സ്റ്റേറ്റുകള്‍ക്ക് മുന്നറിയിപ്പുമായി ഫെഡറല്‍ ഗവണ്‍മെന്റ് ട്രഷറര്‍; അതിര്‍ത്തികള്‍ തുറക്കുന്നത് ഓസ്‌ട്രേലിയയ്ക്ക് സുപ്രധാനം

ഒമിക്രോണ്‍ ഭീതിയില്‍ ചാടിപ്പിടിച്ച് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ സ്റ്റേറ്റുകള്‍ ഒരുങ്ങരുതെന്ന മുന്നറിയിപ്പുമായി ഫെഡറല്‍ ഗവണ്‍മെന്റ്. ഒമിക്രോണ്‍ ഭീതിക്കിടയിലും തുറന്നിരിക്കാനും, മറിച്ചായാല്‍ അടച്ചുപൂട്ടലുകള്‍ മൂലമുള്ള ഓസ്‌ട്രേലിയയുടെ സാമ്പത്തിക തിരിച്ചുവരവ് അപകടത്തിലാക്കുകയുമാണ് ചെയ്യുന്നതെന്നും ഫെഡറല്‍ ഗവണ്‍മെന്റ് മുന്നറിയിപ്പ് നല്‍കി.


ട്രഷറര്‍ ജോഷ് ഫ്രൈഡെന്‍ബര്‍ഗ് മിഡ് ഇയര്‍ ഇക്കണോമിക് ഫിസ്‌കല്‍ ഔട്ട്‌ലുക്ക് പ്രഖ്യാപിക്കാന്‍ ഒരുങ്ങവെയാണ് മുന്നറിയിപ്പ്. ബജറ്റില്‍ പ്രഖ്യാപിച്ചതിലും മെച്ചപ്പെട്ട ജിഡിപി നിരക്കാണ് ഉണ്ടാവുകയെന്ന് ഇതിനകം തന്നെ വ്യക്തമായിട്ടുണ്ട്. ബിസിനസ്സ് നിക്ഷേപങ്ങള്‍ 16 ശതമാനം ഉയര്‍ന്നിട്ടുണ്ട്.

തൊഴിലവസരങ്ങളുടെ വളര്‍ച്ച ഉള്‍പ്പെടെയുള്ള എല്ലാ സൂചികകളും മികച്ച ട്രാക്കിലാണ് നീങ്ങുന്നതെന്ന് ഫ്രൈഡെന്‍ബെര്‍ഗ് പറഞ്ഞു. എന്നാല്‍ സമ്പദ് രംഗത്തിന്റെ മു്‌നനേറ്റം അതിര്‍ത്തികള്‍ തുറക്കാനുള്ള സ്റ്റേറ്റുകളുടെ സഹകരണം ആശ്രയിച്ചാണ് ഇരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്റ്റേറ്റുകള്‍ ഒമിക്രോണ്‍ ഭീതിയില്‍ അമിതമായി പ്രതികരിക്കാതെ മുന്നോട്ട് പോകാനാണ് ട്രഷറര്‍ ആവശ്യപ്പെടുന്നത്. സൗത്ത് ഓസ്‌ട്രേലിയന്‍ പ്രീമിയര്‍ സ്റ്റീവന്‍ മാര്‍ഷല്‍ ഇനി സ്റ്റേറ്റ് അതിര്‍ത്തികള്‍ അടക്കില്ലെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്.

ക്യൂന്‍സ്‌ലാന്‍ഡും, നോര്‍ത്തേണ്‍ ടെറിട്ടറിയും അതിര്‍ത്തികള്‍ ഉടന്‍ തുറക്കും. എന്നാല്‍ വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയ അടുത്ത വര്‍ഷം വരെയും അതിര്‍ത്തി അടയ്ക്കല്‍ തുടരും.
Other News in this category



4malayalees Recommends