ന്യൂകാസില്‍ നൈറ്റ്ക്ലബില്‍ ആഘോഷം തീര്‍ത്ത 80 ലേറെ പേര്‍ക്ക് കോവിഡ് ; കൂടുതല്‍ പേരില്‍ ഒമിക്രോണ്‍ വകഭേദമെന്ന് സൂചന ; ഇവരുമായി സമ്പര്‍ത്തിലുള്ളവരെയെല്ലാം ക്വാറന്റൈനിലാക്കി

ന്യൂകാസില്‍ നൈറ്റ്ക്ലബില്‍ ആഘോഷം തീര്‍ത്ത 80 ലേറെ പേര്‍ക്ക് കോവിഡ് ; കൂടുതല്‍ പേരില്‍ ഒമിക്രോണ്‍ വകഭേദമെന്ന് സൂചന  ; ഇവരുമായി സമ്പര്‍ത്തിലുള്ളവരെയെല്ലാം ക്വാറന്റൈനിലാക്കി
ന്യൂ സൗത്ത് വെയില്‍സിലെ ന്യൂകാസില്‍ നൈറ്റ് ക്ലബില്‍ ആഘോഷം തീര്‍ത്തവരെല്ലാവര്‍ക്കും പണികിട്ടി. പാര്‍ട്ടിയുടെ ഭാഗമായ 84 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ പലര്‍ക്കും ഒമിക്രോണ്‍ വകഭേദമാകാനാണ് സാധ്യതയെന്നും റിപ്പോര്‍ട്ടുണ്ട്.

ദി ആര്‍ഗെയില്‍ ഹൗസ് നൈറ്റ് ക്ലബില്‍ ഡിസംബര്‍ 8ന് പാര്‍ട്ടിയില്‍ പങ്കെടുത്ത 84 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ജെനോമിക് ടെസ്റ്റിന് ശേഷം ഒമിക്രോണ്‍ ആണോയെന്നറിയൂ. ഒമിക്രോണ്‍ ടെസ്റ്റിന്റെ ഫലം വന്നാല്‍ മാത്രമേ ഇക്കാര്യം അറിയാനാകൂ.

ഡിസംബര്‍ എട്ടിന് രാത്രി മുതല്‍ പിറ്റേന്ന് മൂന്നു മണിവരെ പാര്‍ട്ടിയില്‍ പങ്കെടുത്ത 680 ഓളം പേര്‍ ഏഴു ദിവസം ക്വാറന്റൈന്‍ പോകുകയും കോവിഡ് ടെസ്റ്റ് നടത്തുകയും വേണം. ഇവരുമായി അടുത്ത് സമ്പര്‍ക്കമുള്ളവര്‍ ലക്ഷണമുണ്ടെങ്കില്‍ കോവിഡ് ടെസ്റ്റ് നടത്തുകയും ക്വാറന്റൈന്‍ പോകുകയും ചെയ്യും.


കൂടുതല്‍ ക്ലസ്റ്ററുകള്‍ ഉണ്ടാകുന്നത് ആരോഗ്യ വിഭാഗത്തിന് ആശങ്കയാകുകയാണ്. നൈറ്റ് ക്ലബുകളും ജിമ്മുകളും വഴി കൂടുതല്‍ രോഗ വ്യാപനം ഉണ്ടാകുന്നതായിട്ടാണ് മുന്നറിയിപ്പ്.

ഒമിക്രോണ്‍ ആശങ്കയ്ക്കിടെ ഒത്തുചേരലുകള്‍ വെല്ലുവിളിയാകുകയാണ്. പലയിടത്തും മുന്നറിയിപ്പുകള്‍ പാലിക്കുന്നില്ലെന്നും കോവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കുന്നുണ്ടെന്നും അധികൃതര്‍ സ്ഥിരീകരിച്ചു. ജാഗ്രത തുടര്‍ന്നില്ലെങ്കില്‍ കോവിഡ് വ്യാപനം രൂക്ഷമാകുമെന്നും വിദഗ്ധര്‍ വ്യക്തമാക്കുന്നു.

Other News in this category



4malayalees Recommends