229 ദിവസത്തിന് ശേഷം അതിര്‍ത്തി തുറക്കാന്‍ ക്യൂന്‍സ്ലാന്‍ഡ് ; വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് രാജ്യത്തേക്കെത്താം ; കോവിഡ് പിസിആര്‍ ടെസ്റ്റിന്റെ ഫലം നെഗറ്റീവായിരിക്കണം

229 ദിവസത്തിന് ശേഷം അതിര്‍ത്തി തുറക്കാന്‍ ക്യൂന്‍സ്ലാന്‍ഡ് ; വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് രാജ്യത്തേക്കെത്താം ; കോവിഡ് പിസിആര്‍ ടെസ്റ്റിന്റെ ഫലം നെഗറ്റീവായിരിക്കണം
വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് 229 ദിവസത്തിന് ശേഷം യാത്രാ നിരോധനം നീക്കി ക്യൂന്‍സ്ലാന്‍ഡ്. കോവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയ രേഖയും പിസിആര്‍ ടെസ്റ്റ് നെഗറ്റീവ് റിസള്‍ട്ടും ഉള്ളവര്‍ക്കാണ് ഇളവ്.

80 ശതമാനം പേരും രണ്ട് വാക്‌സിനും പൂര്‍ത്തിയാക്കിയ ശേഷമാണ് സ്റ്റേറ്റ് ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ആയിരക്കണക്കിന് പേരാണ് രാജ്യത്തേക്കെത്താന്‍ ആഗ്രഹിച്ചിരിക്കുന്നത്. ടൂറിസം മേഖലയ്ക്ക് ഉണര്‍വേകുന്നതാണ് പുതിയ തീരുമാനം. അതിര്‍ത്തികളില്‍ നിയന്ത്രണം ശക്തമാക്കി കോവിഡ് പ്രതിരോധം തീര്‍ത്തിരിക്കുകയായിരുന്നു ക്യൂന്‍സ്ലാന്‍ഡ്. വാക്‌സിന്‍ സ്വീകരിച്ച് കൂടുതല്‍ ജനങ്ങള്‍ സുരക്ഷിതരായതോടെ ഇനിയും ലോക്ക്ഡൗണ്‍ നീട്ടിക്കൊണ്ടുപോകുന്നില്ലെന്ന് തീരുമാനിച്ചത്.

News

നീണ്ടകാലത്തെ ലോക്ക്ഡൗണ്‍ ജനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. എന്നാല്‍ ജാഗ്രത കൈവിടരുതെന്നും അധികൃതര്‍ പറഞ്ഞു.

അതിനിടെ ഈ ബുധനാഴ്ച തന്നെ അതിര്‍ത്തി തുറക്കുമെന്ന പ്രഖ്യാപനവുമായി മുന്നോട്ട് പോകുകയാണ് പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍. ഡിസംബര്‍ 1ന് അതിര്‍ത്തി തുറക്കാനിരുന്ന തീരുമാനം ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തതോടൈ ഡിസംബര്‍ 15 ലേക്ക് നീട്ടുകയായിരുന്നു. ഈ തീരുമാനവുമായി മുന്നോട്ട് പോവുകയാണെന്ന് ആരോഗ്യമന്ത്രി ഗ്രെഗ് ഹണ്ടും വ്യക്തമാക്കി.

രാജ്യാന്തര വിദ്യാര്‍ത്ഥികളേയും സ്‌കില്‍ഡ് മൈഗ്രന്‍സിനും ഓസ്‌ട്രേലിയയിലേക്ക് ഉടന്‍ എത്താമെന്ന് ഗ്രെഗ് പറഞ്ഞു. രാജ്യം സാമ്പത്തിക തിരിച്ചുവരവിനൊരുങ്ങുകയാണെന്നും ഇനിയും അടച്ചിടാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Other News in this category



4malayalees Recommends