വളര്‍ത്തുപൂച്ചയെ കെട്ടിയിടുന്ന ചങ്ങല കഴുത്തില്‍ കുരുങ്ങി 10 വയസുകാരന് ദാരുണ മരണം

വളര്‍ത്തുപൂച്ചയെ കെട്ടിയിടുന്ന ചങ്ങല കഴുത്തില്‍ കുരുങ്ങി 10 വയസുകാരന് ദാരുണ മരണം
വളര്‍ത്തുപൂച്ചയെ കെട്ടിയിടുന്ന ചങ്ങല കഴുത്തില്‍ കുരുങ്ങി 10 വയസുകാരന്‍ മരിച്ചു. പാരമ്പര്യവൈദ്യന്‍ ഉമറുല്‍ ഫാറൂഖിന്റെയും ഖമറുന്നീസയുടെയും മകന്‍ അഫ്‌നാസാണ് മരിച്ചത്. കാടാമ്പുഴ മാറാക്കരയ്ക്കടുത്ത് കുട്ടാടുമ്മലാണ് സംഭവം.

അടുക്കളഭാഗത്ത് വാതിലിനോടുചേര്‍ന്ന് രണ്ട് ഇഴകളായി തൂക്കിയിട്ട ചങ്ങലയില്‍ കഴുത്തിട്ട് പടികള്‍ക്കുമുകളില്‍ കയറിനിന്ന് കളിക്കുന്നതിനിടെ കാല്‍തെറ്റി അഫ്‌നാസന്‍ വീണു. വീഴ്ചയില്‍ ചങ്ങല കഴുത്തില്‍ കുടുങ്ങുകയായിരുന്നു.

ഈ സമയം, വീട്ടില്‍ ആളുകളുണ്ടായിരുന്നെങ്കിലും കുട്ടിയുടെ ശബ്ദം പുറത്തുവരാത്തതിനാല്‍ ആരുടേയും ശ്രദ്ധയില്‍പ്പെടാത്തതാണ് ജീവന്‍ നഷ്ടപ്പെടാന്‍ ഇടയാക്കിയത്. കുറച്ചുസമയത്തിനുശേഷം ഉമ്മയാണ് മകന്‍ ചങ്ങലയില്‍ തൂങ്ങിനില്‍ക്കുന്നതു കണ്ടത്. വീട്ടിലുള്ളവരും ഓടിക്കൂടിയ അയല്‍ക്കാരും ചേര്‍ന്ന് കാടാമ്പുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചങ്കിലും അഫ്‌നാസിന്റെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

കാടാമ്പുഴ പോലീസ് വീട്ടിലെത്തി പരിശോധന നടത്തിയ ശേഷം മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ചൊവ്വാഴ്ച രാവിലെ പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുകൊടുക്കും.

Other News in this category



4malayalees Recommends