തിരുവനന്തപുരത്ത് കോവിഡ് സ്ഥിരീകരിച്ച് പിറ്റേന്ന് ആരോഗ്യ പ്രവര്‍ത്തക മരിച്ചു ; വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയവേയുള്ള നഴ്‌സിന്റെ മരണം ആരോഗ്യ മേഖലയ്ക്ക് ഞെട്ടല്‍

തിരുവനന്തപുരത്ത് കോവിഡ് സ്ഥിരീകരിച്ച് പിറ്റേന്ന് ആരോഗ്യ പ്രവര്‍ത്തക മരിച്ചു ; വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയവേയുള്ള നഴ്‌സിന്റെ മരണം ആരോഗ്യ മേഖലയ്ക്ക് ഞെട്ടല്‍
തിരുവനന്തപുരത്ത് കോവിഡ് സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തക മരിച്ചു. വര്‍ക്കല താലൂക്ക് ആശുപത്രിയിലെ ഗ്രേഡ് വണ്‍ നഴ്‌സും വര്‍ക്കല സ്വദേശിനിയുമായ സരിതയാണ് മരിച്ചത്. 46 വയസായിരുന്നു. കല്ലറ സി.എഫ്.എല്‍.ടി.സിയില്‍ കോവിഡ് ഡ്യൂട്ടിയിലായിരുന്നു സരിത. കഴിഞ്ഞ ദിവസമാണ് കടുത്ത ക്ഷീണം അനുഭവപ്പെട്ടത്.

തുടര്‍ന്ന് കോവിഡ് പരിശോധനയ്ക്ക് വിധേയയാകുകയായിരുന്നു. പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു. ഇതേതുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയവെയാണ് മരണത്തിന് കീഴടങ്ങിയത്. ഇന്നലെ കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ ഇന്ന് മരണപ്പെട്ടത് സംസ്ഥാനത്ത് ആശങ്കയ്ക്ക് വഴിവെച്ചിട്ടുണ്ട്.

അതേസമയം, സരിതയ്ക്ക് കാര്യമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. മറ്റെന്തെങ്കിലും ആരോഗ്യപ്രശ്‌നങ്ങളാണോ മരണത്തിലേയ്ക്ക് വഴിവെച്ചതെന്നും അന്വേഷിച്ചുവരികയാണ്.

Other News in this category



4malayalees Recommends