സാങ്കേതിക വിദ്യ പണിമുടക്കി, സ്വന്തം ഭാഷയില്‍ നാലക്ഷരം പറയാന്‍ പറ്റാതെ പ്രതിമയായി പോയ ഒരാള്‍; ഞങ്ങള്‍ ഇനിയും പെടാപാട്‌പെടും ; മോദിയ്‌ക്കെതിരെ ഹരീഷ് പേരടി

സാങ്കേതിക വിദ്യ പണിമുടക്കി, സ്വന്തം ഭാഷയില്‍ നാലക്ഷരം പറയാന്‍ പറ്റാതെ പ്രതിമയായി പോയ ഒരാള്‍; ഞങ്ങള്‍ ഇനിയും പെടാപാട്‌പെടും ; മോദിയ്‌ക്കെതിരെ ഹരീഷ് പേരടി
വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ സംസാരിക്കുന്നതിനിടയില്‍ നരേന്ദ്ര മോദിയുടെ പ്രസംഗം തടസപ്പെട്ടതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. സംസാരിച്ചുകൊണ്ടിരിക്കെ സാങ്കേതിക വിദ്യ തടസപ്പെട്ടപ്പോള്‍ വിഷയത്തില്‍ ഒന്നും സംസാരിക്കാനാകാതെ തപ്പിതടയുന്ന മോദിക്ക് വന്‍ തോതില്‍ വിമര്‍ശനവും പരിഹാസവും ഉയര്‍ന്നിരുന്നു.

ഇപ്പോള്‍ സംഭവത്തില്‍ പ്രധാനമന്ത്രിയെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

നെഹ്‌റുജി …ഇന്ന് നിങ്ങളുടെ ജന്മദിനമല്ലന്നറിയാം…പക്ഷെ ഇന്ന് നിങ്ങളെ ഓര്‍ക്കാതെ പോയാല്‍ ഞാന്‍ അഭിമാനമില്ലാത്ത ഒരു ഇന്ത്യക്കാരനാവും…സാങ്കേതിക വിദ്യ പണിമുടക്കിയപ്പോള്‍ സംസാരിച്ചു കൊണ്ടിരുന്ന വിഷയത്തില്‍,സ്വന്തം ഭാഷയില്‍ നാലക്ഷരം പറയാന്‍ പറ്റാതെ പ്രതിമയായി പോയ ഒരാള്‍..ലോകരക്ഷ്ട്രങ്ങള്‍ക്കുമുന്നില്‍ മുഴുവന്‍ ഇന്ത്യക്കാരും പ്രതിമകളായി പോയ നിമിഷം …നെഹറുജി ഞങ്ങളുടെ പുതിയ ഇന്ത്യയുടെ പേര് ഡിജിറ്റല്‍ ഇന്ത്യായെന്നാണ്..ക്ഷ്മിക്കുക…'Discovery Of India' ഇന്ത്യയെ കണ്ടെത്താന്‍..ഇന്ത്യയെ അറിയുന്ന ഒരു യഥാര്‍ത്ഥ ഇന്ത്യക്കാരനെ കണ്ടെത്താന്‍ ഞങ്ങള്‍ ഇനിയും പെടാപാട്‌പെടും..ലാല്‍സലാം

Other News in this category



4malayalees Recommends