ജോക്കോവിച്ചിന്റെ വരെ വിസ റദ്ദാക്കി; ഓസ്‌ട്രേലിയയില്‍ എത്തുന്ന അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് ഈ അവസ്ഥ നേരിടുമോ? നാടുകടത്തല്‍ ഒഴിവാക്കാന്‍ ആ രാജ്യത്തെ കുടിയേറ്റ, കോവിഡ് നിയമങ്ങള്‍ മനസ്സിലാക്കിയിരിക്കണം!

ജോക്കോവിച്ചിന്റെ വരെ വിസ റദ്ദാക്കി; ഓസ്‌ട്രേലിയയില്‍ എത്തുന്ന അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് ഈ അവസ്ഥ നേരിടുമോ? നാടുകടത്തല്‍ ഒഴിവാക്കാന്‍ ആ രാജ്യത്തെ കുടിയേറ്റ, കോവിഡ് നിയമങ്ങള്‍ മനസ്സിലാക്കിയിരിക്കണം!

കോവിഡ്-19 ഒരു പൊതുജനാരോഗ്യ പ്രതിസന്ധിയാണ്. അതിനെ നേരിടാന്‍ ഒരു രാജ്യം നിബന്ധനകള്‍ നടപ്പാക്കുമ്പോള്‍ അത് എല്ലാവര്‍ക്കും ബാധകവുമാണ്. ഓസ്‌ട്രേലിയന്‍ ഇമിഗ്രേഷന്‍, വാക്‌സിനേഷന്‍ നിയമങ്ങള്‍ യാത്രക്ക് മുന്‍പ് പാലിച്ചില്ലെങ്കില്‍ എന്ത് സംഭവിക്കുമെന്ന് വാക്‌സിനെടുക്കാത്ത ടെന്നീസ് സൂപ്പര്‍താരം നൊവാക് ജോക്കോവിച്ചിന്റെ അനുഭവം ഉദാഹരണമാണ്.


ഓസ്‌ട്രേലിയന്‍ ഇമിഗ്രേഷനോട് നിയമപോരാട്ടത്തിന് ഇറങ്ങിയ സെര്‍ബിയന്‍ താരത്തിന്റെ വിസ രണ്ട് തവണ റദ്ദാക്കുകയും, ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ആരംഭിക്കുന്നതിന് രണ്ട് ദിവസം മുന്‍പ് നാടുകടത്തുകയും ചെയ്തു. 2021 ഡിസംബറിലാണ് രണ്ട് വര്‍ഷത്തോളം ഐസൊലേഷനില്‍ തുടര്‍ന്ന ശേഷം ഓസ്‌ട്രേലിയന്‍ അതിര്‍ത്തി തുറന്നത്.

കഴിഞ്ഞ രണ്ട് മാസത്തിനിടെ 43,000 അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ ക്യാംപസുകളില്‍ മടങ്ങിയെത്തി. ഓസ്‌ട്രേലിയയില്‍ പ്രവേശിക്കാന്‍ ആഗ്രഹിക്കുന്ന അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ നിയമങ്ങള്‍ മനസ്സിലാക്കിയ ശേഷം യാത്ര ചെയ്താല്‍ ജോക്കോവിച്ചിന്റെ അനുഭവം നേരിടില്ലെന്ന് അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നു.

വിദ്യാര്‍ത്ഥികള്‍ക്കുള്ള വിസയില്‍ ഓസ്‌ട്രേലിയന്‍ ഗവണ്‍മെന്റ് വിവിധ ഇളവുകള്‍ ഇതിനകം അനുവദിച്ചിട്ടുണ്ട്. സ്റ്റുഡന്റ് വിസയുള്ള വര്‍ക്കേഴ്‌സിന് 40 മണിക്കൂര്‍ ഫോര്‍ട്ട്‌നൈറ്റ് വര്‍ക്ക് ക്യാപ്പും നീക്കിയിട്ടുണ്ട്. ഇതോടെ ജോലി ചെയ്യുന്ന മണിക്കൂറുകള്‍ക്ക് വിലക്കുകള്‍ ഇല്ലാതായി.

ടെമ്പററി ഗ്രാജുവേറ്റ് - സബ്ക്ലാസ് 485, വിസയുള്ളവര്‍ക്ക് 2022 ഫെബ്രുവരി 18 മുതല്‍ ഏത് ദിവസവും ഓസ്‌ട്രേലിയയിലേക്ക് എത്താം. പ്രാബല്യത്തിലുള്ള ടെമ്പററി ഗ്രാജുവേറ്റ് വിസയുള്ളവര്‍ 2020 ഫെബ്രുവരി 1 മുതല്‍ 2021 ഡിസംബര്‍ 14 വരെ കാലായളവില്‍ രാജ്യത്തിന് പുറത്തായിരുന്നെങ്കില്‍ വിസ നീട്ടിക്കിട്ടും.

ഓസ്‌ട്രേലിയയുടെ വിസ നിബന്ധനകള്‍ പാലിക്കാതെ വരികയോ, ഓസ്‌ട്രേലിയന്‍ ക്യാരക്ടര്‍ യോഗ്യതകള്‍ ഇല്ലാതിരിക്കുകയോ, തെറ്റായ വിവരങ്ങള്‍ രേഖപ്പെടുത്തുകയോ ചെയ്താല്‍ വിസ റദ്ദാക്കാനുള്ള സാധ്യതകളുണ്ട്.
Other News in this category



4malayalees Recommends