ഇനിയും തരംഗങ്ങള്‍ വരും, കോവിഡ്-19 കേസുകള്‍ ഉയരും! നേരിടാന്‍ ന്യൂ സൗത്ത് വെയില്‍സ് തയ്യാറെന്ന് പ്രീമിയര്‍; 24 മണിക്കൂറിനിടെ 30 പേര്‍ കൂടി വൈറസ് ബാധിച്ച് മരിച്ചു; സ്‌കൂള്‍ തുറക്കുമ്പോള്‍ ആശങ്ക

ഇനിയും തരംഗങ്ങള്‍ വരും, കോവിഡ്-19 കേസുകള്‍ ഉയരും! നേരിടാന്‍ ന്യൂ സൗത്ത് വെയില്‍സ് തയ്യാറെന്ന് പ്രീമിയര്‍; 24 മണിക്കൂറിനിടെ 30 പേര്‍ കൂടി വൈറസ് ബാധിച്ച് മരിച്ചു; സ്‌കൂള്‍ തുറക്കുമ്പോള്‍ ആശങ്ക

എന്‍എസ്ഡബ്യുവില്‍ സ്‌കൂളുകള്‍ തുറക്കുന്നതോടെ കൂടുതല്‍ തരംഗങ്ങളും, വര്‍ദ്ധിച്ച കോവിഡ്-19 കേസുകളും നേരിടേണ്ടി വരുമെന്ന് പ്രീമിയര്‍ ഡൊമനിക് പെറോടെറ്റ് മുന്നറിയിപ്പ് നല്‍കി. 24 മണിക്കൂറില്‍ 30 പേര്‍ കൂടി കോവിഡ്-19 ബാധിച്ച് മരിച്ച സാഹചര്യത്തിലാണ് പ്രീമിയറുടെ പ്രതികരണം.


24 മണിക്കൂറില്‍ ആശുപത്രി പ്രവേശനങ്ങളില്‍ ചെറിയ വര്‍ദ്ധനവ് രേഖപ്പെടുത്തി. 2762 പേരാണ് ഒടുവിലായി പ്രവേശിപ്പിക്കപ്പെട്ടത്. 204 പേര്‍ ഐസിയുവിലും ചികിത്സയ്ക്കായി എത്തപ്പെട്ടു. അതേസമയം 5 മുതല്‍ 11 വയസ്സ് വരെ പ്രായത്തിലുള്ള കുട്ടികള്‍ക്കിടയില്‍ 24 ശതമാനം പേര്‍ മാത്രമാണ് ഒരു ഡോസ് വാക്‌സിനെടുത്തിരിക്കുന്നതെന്ന് പെറോടെറ്റ് വ്യക്തമാക്കി.

ഈ ഘട്ടത്തിലും സ്‌കൂള്‍ ടേം പുനരാരംഭിക്കുന്നതില്‍ മാറ്റം വരില്ലെന്നും പ്രീമിയര്‍ പറഞ്ഞു. സ്‌കൂളുകള്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നത് കുട്ടികള്‍ക്കും, രക്ഷിതാക്കള്‍ക്കും സുപ്രധാനമാണ്, മറിച്ചായാല്‍ 5 ശതമാനം ജോലിക്കാര്‍ പുറത്ത് നില്‍ക്കും, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ആളുകള്‍ സഞ്ചാരം വര്‍ദ്ധിപ്പിക്കുമ്പോള്‍ കേസുകള്‍ വര്‍ദ്ധിക്കുന്നത് നേരിടാന്‍ തയ്യാറായിരിക്കണമെന്ന് പെറോടെറ്റ് മുന്നറിയിപ്പില്‍ വ്യക്തമാക്കി. സ്‌കൂളുകള്‍ തുറക്കുകയും, യാത്രകള്‍ വര്‍ദ്ധിക്കുകയും ചെയ്ത് ജീവിതം സാധാരണ നിലയിലാകുമ്പോള്‍ കൂടുതല്‍ തരംഗങ്ങള്‍ ഉണ്ടാകും, അദ്ദേഹം പറഞ്ഞു.

20,148 പുതിയ കേസുകളാണ് ന്യൂ സൗത്ത് വെയില്‍സില്‍ റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ചയിലെ കണക്കുകളില്‍ നിന്നും ആയിരക്കണക്കിന് കേസുകളുടെ കുറവാണ് ഇപ്പോള്‍ ഉള്ളത്.
Other News in this category



4malayalees Recommends