കോവിഡ് ലക്ഷണങ്ങളുണ്ടോ, ടെസ്റ്റ് നടത്തണം ഐസൊലേഷന്‍ ചെയ്യണം! ജനങ്ങളോട് ആവശ്യപ്പെട്ട് വെസ്റ്റേണ്‍ ഓസ്‌ട്രേലിയ; സ്‌റ്റേറ്റില്‍ പുതിയ ഏഴ് കേസുകള്‍ രേഖപ്പെടുത്തി

കോവിഡ് ലക്ഷണങ്ങളുണ്ടോ, ടെസ്റ്റ് നടത്തണം ഐസൊലേഷന്‍ ചെയ്യണം! ജനങ്ങളോട് ആവശ്യപ്പെട്ട് വെസ്റ്റേണ്‍ ഓസ്‌ട്രേലിയ; സ്‌റ്റേറ്റില്‍ പുതിയ ഏഴ് കേസുകള്‍ രേഖപ്പെടുത്തി

പെര്‍ത്ത്, പീല്‍, വെസ്റ്റേണ്‍ ഓസ്‌ട്രേലിയയിലെ സൗത്ത് വെസ്റ്റ് മേഖലകളില്‍ കോവിഡ് ലക്ഷണങ്ങളുള്ള എല്ലാവരും ടെസ്റ്റിന് വിധേയരാകണമെന്ന് അധികൃതര്‍. നെഗറ്റീവ് ടെസ്റ്റ് ഫലം ലഭിക്കുന്നത് വരെ ഐസൊലേഷനില്‍ കഴിയാനും ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. സ്റ്റേറ്റില്‍ ഏഴ് പുതിയ കേസുകള്‍ രേഖപ്പെടുത്തിയതോടെയാണിത്.


പ്രശ്‌നബാധിത മേഖലകളില്‍ സന്ദര്‍ശനം നടത്തിയവര്‍ക്കും നിബന്ധന ബാധകമാണ്. ഏഴ് കേസുകളില്‍ അഞ്ചെണ്ണത്തിന്റെ സമ്പര്‍ക്കം വ്യക്തമായിട്ടുണ്ട്. മറ്റ് രണ്ട് കേസുകളുടെ ഉത്ഭവം അന്വേഷിച്ച് വരികയാണ്. എല്ലാ കേസുകളും സെല്‍ഫ് ക്വാറന്റൈനിലാണ്.

അതേസമയം പ്രഭവകേന്ദ്രങ്ങളുടെ പട്ടിക നീളുന്നുവെന്നത് അധികൃതര്‍ക്ക് തലവേദനയാകുന്നുണ്ട്. സൗത്ത് വെസ്റ്റിലാണ് പ്രധാനമായും രോഗികളുള്ളത്. മാര്‍ഗറെറ്റ് റിവര്‍ ചോക്ലേറ്റ് കമ്പനി, കേപ് ലാവെന്‍ഡര്‍ ടീഹൗസ്, ബൂട്‌ലെഗ്, ഗ്രോവ് & വൈല്‍ഡ് ഹോപ് ബ്രൂവറികള്‍ സന്ദര്‍ശിച്ചവര്‍ ടെസ്റ്റ് നടത്തി നെഗറ്റീവ് ഫലം ലഭിക്കുന്നത് വരെ ഐസൊലേഷനില്‍ കഴിയണം.

ഇതിനിടെ വാക്‌സിനെടുക്കാന്‍ മുന്നോട്ട് വരുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തിയതായി അധികൃതര്‍ പ്രഖ്യാപിച്ചു. 12 വയസ്സിന് മുകളിലുള്ള വെസ്റ്റ് ഓസ്‌ട്രേലിയയിലെ ജനങ്ങളില്‍ 89 ശതമാനം പേരും രണ്ട് ഡോസ് വാക്‌സിനെടുത്തിട്ടുണ്ട്.

സ്റ്റേറ്റിലെ അതിര്‍ത്തികള്‍ തുറക്കുന്നത് അനിശ്ചിത കാലത്തേക്ക് നീട്ടുന്നതായി പ്രീമിയര്‍ മാര്‍ക്ക് മക്‌ഗോവന്‍ വ്യാഴാഴ്ച പ്രഖ്യാപിച്ചിരുന്നു.
Other News in this category



4malayalees Recommends