കൊടുംചൂടിന്റെ റെക്കോര്‍ഡ് തകര്‍ത്ത് പെര്‍ത്ത്; തുടര്‍ച്ചയായ അഞ്ചാം ദിവസവും താപനില 40 സെല്‍ഷ്യസിന് മുകളില്‍; ഞായറാഴ്ചയും ചൂടേറിയ ദിവസമാകുമെന്ന് പ്രവചനം

കൊടുംചൂടിന്റെ റെക്കോര്‍ഡ് തകര്‍ത്ത് പെര്‍ത്ത്; തുടര്‍ച്ചയായ അഞ്ചാം ദിവസവും താപനില 40 സെല്‍ഷ്യസിന് മുകളില്‍; ഞായറാഴ്ചയും ചൂടേറിയ ദിവസമാകുമെന്ന് പ്രവചനം

40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ തുടര്‍ച്ചയായി താപനില നിലനിര്‍ത്തിയ റെക്കോര്‍ഡ് തകര്‍ത്ത് പെര്‍ത്ത്. ചൂടേറിയ വേനല്‍ക്കാലത്തെ റെക്കോര്‍ഡുകള്‍ തകിടം മറിക്കുന്നത് തുടരുകയാണ്. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് പെര്‍ത്തില്‍ 40.1 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയത്. നാല് ദിവസം തുടര്‍ച്ചയായി രേഖപ്പെടുത്തിയതാണ് മുന്‍പത്തെ റെക്കോര്‍ഡ്.


ചരിത്രത്തില്‍ മൂന്ന് തവണയാണ് ഈ റെക്കോര്‍ഡ് കുറിച്ചിട്ടുള്ളത്. കഴിഞ്ഞവര്‍ഷം ഡിസംബര്‍ 25 മുതല്‍ 28 വരെയും, 2016 ഫെബ്രുവരിയിലും, 1933 ഫെബ്രുവരിയിലുമായിരുന്നു ഇത്. എന്നാല്‍ ഞായറാഴ്ചയും കടുത്ത ചൂടിന് ഇളവില്ലെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ വ്യക്തമാക്കി. 39 ഡിഗ്രി വരെ ചൂട് പ്രതീക്ഷിക്കാമെന്നാണ് സൂചന.

അതേസമയം വരും ദിവസങ്ങളില്‍ താപനില താഴുമെന്നും റിപ്പോര്‍ട്ടുണ്ട്. തിങ്കളാഴ്ചയോടെ 30 ഡിഗ്രി വരെയെങ്കിലും കുറയുന്ന താപനില ഓസ്‌ട്രേലിയ ഡേയായ തിങ്കളാഴ്ച 31 സെല്‍ഷ്യസാകുമെന്നാണ് കരുതുന്നത്. വേനല്‍ക്കാലത്തിന്റെ പകുതി കടക്കുന്ന ഘട്ടത്തിലാണ് ഈ പ്രവചനങ്ങള്‍.

ഈ ആശ്വാസം ഏറെ ദിനങ്ങള്‍ നീണ്ടുനില്‍ക്കില്ലെന്നും മുന്നറിയിപ്പുണ്ട്.
Other News in this category



4malayalees Recommends