ന്യൂ സൗത്ത് വെയില്‍സില്‍ കോവിഡ് കേസുകള്‍ ഉയരുകയും ആശുപത്രിയില്‍ ചികിത്സ തേടുന്നവരുടെ എണ്ണമേറുമുമ്പോഴും വിദ്യാര്‍ത്ഥികള്‍ സുരക്ഷിതരായിരിക്കുമെന്ന് പ്രീമിയര്‍ ; സ്‌കൂള്‍ തുറക്കുമ്പോള്‍ മാതാപിതാക്കളുടെ ആശങ്ക ഗൗനിക്കാതെ മുന്നോട്ട്

ന്യൂ സൗത്ത് വെയില്‍സില്‍ കോവിഡ് കേസുകള്‍ ഉയരുകയും ആശുപത്രിയില്‍ ചികിത്സ തേടുന്നവരുടെ എണ്ണമേറുമുമ്പോഴും വിദ്യാര്‍ത്ഥികള്‍ സുരക്ഷിതരായിരിക്കുമെന്ന് പ്രീമിയര്‍ ; സ്‌കൂള്‍ തുറക്കുമ്പോള്‍ മാതാപിതാക്കളുടെ ആശങ്ക ഗൗനിക്കാതെ മുന്നോട്ട്
ന്യൂ സൗത്ത് വെയില്‍സില്‍ കോവിഡ് കേസുകള്‍ ഉയരുകയാണ്. ആശുപത്രിയില്‍ ചികിത്സ തേടുന്നവരുടെ എണ്ണവും ഉയരുകയാണ്. എന്നാല്‍ സ്‌കൂള്‍ തുറക്കുന്നതിന് മാറ്റമില്ലെന്ന് ന്യൂസൗത്ത് വെയില്‍സ് പ്രീമിയര്‍ ഡൊമിനിക് പെരോട്ടെറ്റ് വ്യക്തമാക്കി. കുട്ടികള്‍ സ്‌കൂളുകളില്‍ സുരക്ഷിതമായിരിക്കുമെന്നും വേണ്ടത്ര മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നും പ്രീമിയര്‍ പറഞ്ഞു.

COVID-19 cases in NSW dipped slightly over the weekend, which is quite common with lower testing numbers.

നിലവില്‍ 15091 കോവിഡ് കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്. അഞ്ച് മില്യണ്‍ റാപ്പിഡ് ആന്‍ജിന്‍ ടെസ്റ്റ് കിറ്റുകള്‍ സ്‌കൂളുകളിലേക്ക് നല്‍കി കഴിഞ്ഞു. സ്‌കൂളിലെ സുരക്ഷ ഉറപ്പാക്കാന്‍ എല്ലാം സജ്ജമെന്നാണ് പ്രീമിയര്‍ പറയുന്നു.

12 നും 15നും ഇടയില്‍ പ്രായമുള്ള 82.7 ശതമാനം പേരും ആദ്യ ഡോസ് സ്വീകരിച്ചു. 78.4 ശതമാനം രണ്ടാം ഡോസും

5നും 11നും ഇടയില്‍ പ്രായമുള്ള 28 ശതമാനം പേരാണ് ആദ്യ ഡോസ് സ്വീകരിച്ചത്. സ്‌കൂള്‍ തുറക്കുന്നതോടെ റാപ്പിഡ് ആന്‍ഡിജന്‍ ടെസ്റ്റ് കുട്ടികളില്‍ രണ്ട് ആഴ്ചയില്‍ ഒരിക്കല്‍ ചെയ്താല്‍ ഉചിതമാകുമെന്നാണ് എഡ്യുക്കേഷന്‍ സെക്രട്ടറി പറയുന്നത്.

ലക്ഷണമുണ്ടെങ്കില്‍ കുട്ടികളെ സ്‌കൂളില്‍ അയക്കേണ്ടതില്ല. കുട്ടികള്‍ സ്‌കൂളില്‍ പോകുന്നതാണ് നല്ലതെന്ന് കൂടുതല്‍ മാതാപിതാക്കളും വിശ്വസിക്കുന്നുവെന്നും ഇവര്‍ പറഞ്ഞു.

പ്രതിരോധ ശേഷി കുറവുള്ള കുട്ടികളെ കുറിച്ചും മാതാപിതാക്കള്‍ ആശങ്ക പങ്കുവച്ചിരുന്നു. ഇവര്‍ക്ക് പ്രത്യേക പരിഗണന നല്‍കും. സുരക്ഷ ഉറപ്പാക്കി എല്ലാ സജ്ജീകരണത്തോടെയാണ് സ്‌കൂളുകള്‍ തുറക്കുന്നത്.

കോവിഡ് കേസുകള്‍ ഉയരുമ്പോള്‍ സ്‌കൂള്‍ തുറക്കുന്നത് പ്രതിസന്ധിയുണ്ടാക്കുമെന്ന് പറയുന്നവരുണ്ട്. എന്നാല്‍ കോവിഡ് അതിജീവനവുമായി മുന്നോട്ട് പോകുമെന്നാണ് സര്‍ക്കാര്‍ തീരുമാനം. സ്‌റ്റേറ്റുകള്‍ക്കാണ് അവിടത്തെ സാഹചര്യം നോക്കി സ്‌കൂള്‍ തുറക്കാന്‍ പ്രധാനമന്ത്രി അനുവാദം നല്‍കിയത്. ഇതുപ്രകാരമാണ് ന്യൂസൗത്ത് വെയില്‍സ് സ്‌കൂള്‍ തുറക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

Other News in this category



4malayalees Recommends