ബ്രിസ്ബനില്‍ മലങ്കര ഓര്‍ത്തോഡോക്‌സ് സഭയുടെ ദേവാലയത്തിന് തറക്കല്ലിട്ടു

ബ്രിസ്ബനില്‍ മലങ്കര ഓര്‍ത്തോഡോക്‌സ് സഭയുടെ ദേവാലയത്തിന് തറക്കല്ലിട്ടു
ബ്രിസ്ബന്‍: ഓസ്‌ടേലിയായിലെ ബ്രിസ്ബന്‍ കേന്ദ്രീകരിച്ച് 2008ല്‍ രൂപീകരിച്ച സെന്റ് ജോര്‍ജ് ഇന്‍ഡ്യന്‍ ഓര്‍ത്തോഡോക്‌സ് ഇടവക തങ്ങളുടെ സ്വപ്ന സാക്ഷാത്ക്കാരമായ ദേവാലയത്തിന് ജനുവരി 23ാം തീയതി തറക്കല്ലിട്ടു. 2019ല്‍ പള്ളിയുടെ കെട്ടിട നിര്‍മ്മാണത്തിനായി മക്കെന്‍സി എന്ന സ്ഥലത്ത് വാങ്ങിയ, 7.5 ഏക്കര്‍ സ്ഥലത്താണ് പള്ളി വികാരി റവ. ഫാ. ജാക്‌സ് ജേക്കബിന് മുഖ്യ കാര്‍മ്മികത്വത്തില്‍ തറക്കല്ലിട്ടത് . മുറൂക്ക സെന്റ് ബ്രണ്ടന്‍സ് കത്തോലിക്ക പള്ളി വികാരിഫാ. ഡാന്‍ റെഡ് ഹെഡ്, ആര്‍ക്കിടെക്ട് പീറ്റര്‍ ബോയ്‌സ്, കെട്ടിട നിര്‍മ്മാതാവ് വസിലീസ്, ഇടവക ട്രസ്റ്റിമാരായ എബി ജേക്കബ്, ജിതിന്‍ ജയിംസ്, സെക്രട്ടറി അജോ ജോണ്‍ എന്നിവര്‍ക്കൊപ്പം ബ്രിസ്ബനിലെ നാനാ വിഭാഗങ്ങളില്‍ നിന്നുള്ള വിശ്വാസികള്‍ ഈ മഹനീയ ചടങ്ങില്‍ പങ്കാളികളായി. കോവിഡ് പ്രതിസന്ധികള്‍ മൂലം, ഇടവക മെത്രാപ്പോലീത്ത, അഭി. യൂഹാനോന്‍ മോര്‍ ദിയസ്‌കോറോസ് തിരുമനസ്സ് ജനുവരി 22ാം തീയതി ശനിയാഴ്ച വൈകിട്ട് 5.30 ന് ഓണ്‍ലൈന്‍ മുഖേന ഈ ദിവ്യ ചടങ്ങിനെ അനുഗ്രഹിച്ചു അഭിസംബോധന ചെയ്യുകയുണ്ടായി. ഈ അനുഗ്രഹീത വേളയെ ധന്യമാക്കിയ ഏവര്‍ക്കും പള്ളി നിര്‍മ്മാണ കമ്മിറ്റി കണ്‍വീനര്‍, ജിതിന്‍ തോമസ് നന്ദി പ്രകാശിപ്പിച്ചു.

Other News in this category



4malayalees Recommends