കൈവിട്ട് കോവിഡ് കേസുകള്‍ ; ന്യൂ സൗത്ത് വെയില്‍സില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ഒരു മാസം കൂടി നീട്ടി ; മാസ്‌കും സാമൂഹിക അകലവും പാലിക്കണമെന്ന് പ്രീമിയര്‍

കൈവിട്ട് കോവിഡ് കേസുകള്‍ ; ന്യൂ സൗത്ത് വെയില്‍സില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ഒരു മാസം കൂടി നീട്ടി ; മാസ്‌കും സാമൂഹിക അകലവും പാലിക്കണമെന്ന് പ്രീമിയര്‍
ന്യൂസൗത്ത് വെയില്‍സില്‍ കോവിഡ് കേസുകള്‍ കുറയുന്നില്ല. ഒമിക്രോണ്‍ തരംഗത്തില്‍ കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. അതിനാല്‍ തന്നെ നിയന്ത്രണങ്ങള്‍ തുടരുകയല്ലാതെ മറ്റ് വഴിയില്ല. ഒരു മാസം കൂടി നിയന്ത്രണങ്ങള്‍ നീട്ടി ന്യൂ സൗത്ത് വെയില്‍സ് പ്രീമിയര്‍ ഡൊമിനിക് പെരോട്ടെറ്റ്.

സാമൂഹിക അകലവും പൊതു സ്ഥലത്ത് മാസ്‌കും നിര്‍ബന്ധമാണ്. വീട്ടില്‍ ഒഴിച്ച് എല്ലായിടത്തും മാസ്‌ക് ധരിക്കണമെന്ന് ചുരുക്കം.

2943 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. 196 ല്‍ നിന്ന് 183 ആയി ഐസിയു ചികിത്സയിലുള്‌ളവര്‍.

Coronavirus News NSW: Latest COVID-19 News, Updates & Today's Headlines  from New South Wales | 7NEWS

15091 പേില്‍ നിന്ന് 18512 പേരായി പുതിയ കോവിഡ് ബാധിച്ചവരുടെ കണക്ക്. കഴിഞ്ഞ ദിവസം 29 പേര്‍ മരിച്ചപ്പോള്‍ തിങ്കളാഴ്ച 24 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. വിവാഹ പാര്‍ട്ടികളിലല്ലാതെ നൃത്ത സംഗീത പരിപാടികള്‍ പാടില്ല. നൈറ്റ് ക്ലബിലും എന്റര്‍ടെയ്ന്‍മെന്റ് ഇവന്റുകളിലും നിയന്ത്രണം വരും. ഫെബ്രുവരി 28 വരെയാണ് നിയന്ത്രണങ്ങളുള്ളത്.

ബൂസ്റ്റര്‍ ഡോസിന് അര്‍ഹതയുള്ളവര്‍ക്ക് എത്രയും പെട്ടെന്ന് ലഭ്യമാകുമെന്ന് ന്യൂ സൗത്ത് വെയില്‍സ് ഹെല്‍ത്ത് മിനിസ്റ്റര്‍ ബ്രാഡ് ഹസാര്‍ഡ് പറഞ്ഞു.

വാക്‌സിനേഷന്‍ കൃത്യമായി സ്വീകരിച്ച് പ്രതിരോധത്തിന്റെ ഭാഗമാകണം. മാസ്‌കും സാമൂഹിക അകലവും വാക്‌സിനുമാണ് ഈ മഹാമാരിയെ നേരിടാനുള്ള വഴികളെന്ന് ആരോഗ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.

Other News in this category



4malayalees Recommends