സ്‌കോട്ട് മൊറിസന്റെ വിചാറ്റ് അക്കൗണ്ട് ഏറ്റെടുത്ത ചൈനീസ് ബിസിനസുകാരന്‍ പറയുന്നത് തന്റെ ഉദ്ദേശ്യം വേറെയെന്ന് ; ആരോപണങ്ങളും വിമര്‍ശനങ്ങളും ഉയര്‍ന്നതോടെ നിലപാട് വ്യക്തമാക്കി ബിസിനസുകാരന്‍

സ്‌കോട്ട് മൊറിസന്റെ വിചാറ്റ് അക്കൗണ്ട് ഏറ്റെടുത്ത ചൈനീസ് ബിസിനസുകാരന്‍ പറയുന്നത് തന്റെ ഉദ്ദേശ്യം വേറെയെന്ന് ; ആരോപണങ്ങളും വിമര്‍ശനങ്ങളും ഉയര്‍ന്നതോടെ നിലപാട് വ്യക്തമാക്കി ബിസിനസുകാരന്‍
പ്രധാനമന്ത്രി സ്‌കോട്ട് മൊറിസന്റെ വി ചാറ്റ് അക്കൗണ്ട് ചൈനീസ് ബിസിനസുകാരന്‍ ഏറ്റെടുത്തത് വാര്‍ത്തയായിരിക്കുകയാണ്. നിരവധി ഫോളോവേഴ്‌സുള്ള പ്രധാനമന്ത്രിയുടെ അക്കൗണ്ട് തനിക്ക് ഉപയോഗപ്പെടുമെന്നാണ് ഇദ്ദേഹം പറയുന്നത്.

Scott Morrison looks at his phone in Parliament

ചൈനീസ് കമ്പനി സ്‌കോട്ട് മൊറിസന്റെ അക്കൗണ്ട് ഏറ്റെടുത്തെന്ന വാര്‍ത്ത ചര്‍ച്ചയായതോടെയാണ് ഇദ്ദേഹത്തിന്റെ വിശദീകരണം. ഓസ്‌ട്രേലിയന്‍ ചൈനീസ് ന്യൂ ലൈഫ് എന്നാണ് അക്കൗണ്ടിന് പേര് നല്‍കിയത്. ചൈനയിലേക്കെത്തുന്നവര്‍ക്കുള്ള ടിപ്‌സ് ആണ് ഉള്‍പ്പെടുത്തുന്നത്.

WeChat teaser

പാര്‍ലമെന്റ്‌സ് പവര്‍ഫുള്‍ ഇന്റലിജന്‍സ് കമ്മറ്റി ചെയര്‍ ജെയിംസ് പാറ്റേഴ്‌സണ്‍ ഈ തീരുമാനത്തെ വിമര്‍ശിച്ചു. ചൈനയുടെ വിദേശ രാജ്യങ്ങളിലെ ഇടപെടലുകള്‍ എത്രമാണെന്ന് ഇതു വ്യക്തമാക്കുന്നുവെന്നാണ് ഇദ്ദേഹം വിശദീകരിക്കുന്നത്. എന്നാല്‍ തനിക്ക് ഇതില്‍ രാഷ്ട്രീയമില്ലെന്നും ബിസിനസ് മാത്രമാണ് ലക്ഷ്യമെന്നും ചൈനീസ് കമ്പനി ഉടമ ജി വ്യക്തമാക്കി. മൊറിസന് 75000 ഫോളോവേഴ്‌സ് ഉണ്ടെന്നും താന്‍ ഈ അക്കൗണ്ട് സ്വന്തമാക്കിയതിന് പിന്നില്‍ ഈ ഫോഴോവേഴ്‌സ് മാത്രമാണെന്നും ഹുവാങ് പറയുന്നു.

Other News in this category



4malayalees Recommends