'എവിടെയാണ് പെംഗ് ഷുവായ്'? ചൈനീസ് ടെന്നീസ് താരത്തെ കുറിച്ചുള്ള വിവാദ ടി-ഷര്‍ട്ടിന് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി ടെന്നീസ് ഓസ്‌ട്രേലിയ; ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വേദിയില്‍ രാഷ്ട്രീയ വിവാദം

'എവിടെയാണ് പെംഗ് ഷുവായ്'? ചൈനീസ് ടെന്നീസ് താരത്തെ കുറിച്ചുള്ള വിവാദ ടി-ഷര്‍ട്ടിന് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി ടെന്നീസ് ഓസ്‌ട്രേലിയ; ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വേദിയില്‍ രാഷ്ട്രീയ വിവാദം

പൊതുമുഖത്ത് നിന്നും അപ്രത്യക്ഷയായ ചൈനീസ് ടെന്നീസ് താരം പെംഗ് ഷുവായിയെ സംബന്ധിച്ച ടി-ഷര്‍ട്ടുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ച് ടെന്നീസ് ഓസ്‌ട്രേലിയ. മെല്‍ബണ്‍ പാര്‍ക്കില്‍ 'എവിടെയാണ് പെംഗ് ഷുവായ്'? എന്ന ചോദ്യം ആലേഖനം ചെയ്ത ടി-ഷര്‍ട്ടുകള്‍ ധരിച്ചെത്തിയ രണ്ട് കാണികളോട് ഇത് നീക്കാന്‍ പോലീസ് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഈ നീക്കം.


രാഷ്ട്രീയപരമായ വിഷയമായതിനാലാണ് ടി-ഷര്‍ട്ട് പിടിച്ചെടുത്തതെന്ന് വ്യക്തമാക്കിയ ടെന്നീസ് ഓസ്‌ട്രേലിയ ഇപ്പോള്‍ നയം മയപ്പെടുത്തിയിരിക്കുകയാണ്. ടിക്കറ്റ് നിബന്ധനകളില്‍ സാമാന്യബുദ്ധിക്ക് നിരക്കുള്ള നിലപാടാകും സ്വീകരിക്കുകയെന്ന് വക്താവ് വിശദമാക്കി. മത്സരങ്ങള്‍ക്ക് തടസ്സമില്ലെങ്കില്‍ ചില സന്ദേശങ്ങള്‍ അനുവദിക്കുമെന്നും അവര്‍ വ്യക്തമാക്കി.

Tennis player Peng Shuai drops her head as she caries her bag under an Australian Open sign.

ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ പെംഗിന് പിന്തുണ നല്‍കുന്നതില്‍ യാതൊരു പ്രശ്‌നവുമില്ലെന്ന് ഫോറിന്‍ അഫയേഴ്‌സ് മന്ത്രി മാറിസ് പെയ്ന്‍ പറഞ്ഞു. മാന്യമായ രീതിയില്‍ വേദികളില്‍ പ്രശ്‌നമുണ്ടാക്കാത്തിടത്തോളം ഇത് വിഷയമല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

മുന്‍ ചൈനീസ് വൈസ് പ്രീമിയര്‍ സാംഗ് ഗാവോലി തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് ടെന്നീസ് താരം ഷുവായ് അപ്രത്യക്ഷയായത്. ഇതോടെ ഇവരുടെ സുരക്ഷ സംബന്ധിച്ച് അന്താരാഷ്ട്ര ടെന്നീസ് സമൂഹവും, മനുഷ്യാവകാശ സംഘടനകളും ആശങ്ക ഉയര്‍ത്തി.

ആഗോള തലത്തില്‍ വിവാദം ഉയര്‍ന്നതോടെയാണ് ഷുവായ് വീണ്ടും പൊതുമുഖത്ത് പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ ആരും പീഡിപ്പിച്ചിട്ടില്ലെന്ന വാദമാണ് ഈ ഘട്ടത്തില്‍ ഉയര്‍ത്തിയത്.
Other News in this category



4malayalees Recommends