ഔട്ട്‌ഡോറില്‍ മാസ്‌ക് നിബന്ധനയുമായി നോര്‍ത്തേണ്‍ ടെറിട്ടറി; കോവിഡ്-19 ആശുപത്രി അഡ്മിഷന്‍ പുതിയ റെക്കോര്‍ഡ് കീഴടക്കി; 828 പുതിയ കൊറോണാവൈറസ് കേസുകള്‍; പുറത്തിറങ്ങാന്‍ ഇന്ന് മുതല്‍ മാസ്‌ക് വേണം

ഔട്ട്‌ഡോറില്‍ മാസ്‌ക് നിബന്ധനയുമായി നോര്‍ത്തേണ്‍ ടെറിട്ടറി; കോവിഡ്-19 ആശുപത്രി അഡ്മിഷന്‍ പുതിയ റെക്കോര്‍ഡ് കീഴടക്കി; 828 പുതിയ കൊറോണാവൈറസ് കേസുകള്‍; പുറത്തിറങ്ങാന്‍ ഇന്ന് മുതല്‍ മാസ്‌ക് വേണം

111 കൊറോണാവൈറസ് രോഗികള്‍ നോര്‍ത്തേണ്‍ ടെറിട്ടറിയിലെ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയതോടെ ജാഗ്രത ഉയര്‍ത്തി സ്റ്റേറ്റ്. 24 മണിക്കൂറിനിടെ 828 പുതിയ കൊറോണാവൈറസ് കേസുകളാണ് ടെറിട്ടറിയില്‍ രേഖപ്പെടുത്തിയത്.


ആശുപത്രിയിലുള്ള രോഗികളില്‍ 10 പേര്‍ മാത്രമാണ് ഓക്‌സിജന്‍ ആവശ്യമായി വന്നതെന്നും, അഞ്ച് പേര്‍ ഇന്റന്‍സീവ് കെയറിലുമാണെന്നും ആരോഗ്യ മന്ത്രി നതാഷ ഫൈല്‍സ് പറഞ്ഞു. പുതിയ കേസുകളില്‍ 648 എണ്ണം റാപ്പിഡ് ആന്റിജന്‍ ടെസ്റ്റിലും, മറ്റുള്ളവ പിസിആറിലുമാണ് തിരിച്ചറിഞ്ഞത്.

4650 ആക്ടീവ് കോവിഡ്-19 കേസുകളാണ് നോര്‍ത്തേണ്‍ ടെറിട്ടറിയിലുള്ളത്. അതേസമയം കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ശനിയാഴ്ച വൈരുന്നേരം 6 മുതല്‍ ഔട്ട്‌ഡോറില്‍ മാസ്‌ക് നിര്‍ബന്ധമാക്കുന്നതായി ഫൈല്‍സ് പ്രഖ്യാപിച്ചു. ഏഴ് ദിവസത്തേക്കാണ് മാസ്‌ക് നിബന്ധന ടെറിട്ടറിയില്‍ പ്രാബല്യത്തിലുണ്ടാവുക.

12 വയസ്സ് മുതല്‍ മുകളിലേക്ക് പ്രായമുള്ളവരാണ് മാസ്‌ക് നിര്‍ബന്ധമായും ധരിക്കേണ്ടത്. മറ്റുള്ളവരില്‍ നിന്നും 1.5 മീറ്റര്‍ അകലം പാലിക്കാന്‍ കഴിയാത്ത ഇടങ്ങളില്‍ ഇത് ആവശ്യമാണ്. വ്യായാമം ചെയ്യുമ്പോള്‍ മാത്രമാണ് ഇളവ്.

നോര്‍ത്തേണ്‍ ടെറിട്ടറിയില്‍ ഇന്‍ഡോറില്‍ മാസ്‌ക് നിബന്ധന നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഇത് തുടരുകയാണ്.
Other News in this category



4malayalees Recommends