ലോകത്തിന് ആശങ്കയായ ഒമിക്രോണ്‍ സബ്‌വേരിയന്റ് കേസുകള്‍ വിക്ടോറിയയിലും; ഏതാനും കേസുകള്‍ സ്ഥിരീകരിച്ചെന്ന് കോവിഡ് കമ്മാന്‍ഡര്‍; കേസുകള്‍ കുറയുന്നതിനിടെ വീണ്ടും രോഗവ്യാപന ഭീതി

ലോകത്തിന് ആശങ്കയായ ഒമിക്രോണ്‍ സബ്‌വേരിയന്റ് കേസുകള്‍ വിക്ടോറിയയിലും; ഏതാനും കേസുകള്‍ സ്ഥിരീകരിച്ചെന്ന് കോവിഡ് കമ്മാന്‍ഡര്‍; കേസുകള്‍ കുറയുന്നതിനിടെ വീണ്ടും രോഗവ്യാപന ഭീതി

ഒമിക്രോണിന്റെ പുതിയ സബ്‌വേരിയന്റുമായി ബന്ധപ്പെട്ട ഏതാനും കേസുകള്‍ വിക്ടോറിയയില്‍ സ്ഥിരീകരിച്ചതായി സ്‌റ്റേറ്റിലെ കോവിഡ് കമ്മാന്‍ഡര്‍ ജെറോണ്‍ വെയ്മര്‍ സ്ഥിരീകരിച്ചു. ബിഎ.2 എന്ന പുതിയ വേരിയന്റ് ഒറിജിനല്‍ ഒമിക്രോണിനേക്കാള്‍ വ്യാപനശേഷിയുള്ളതായാണ് കണ്ടെത്തിയിട്ടുള്ളത്.


യുകെ ഹെല്‍ത്ത് അതോറിറ്റി ഡാറ്റ പ്രകാരം കുടുംബങ്ങള്‍ക്കുള്ളില്‍ സമ്പര്‍ക്കത്തില്‍ വരുന്നവര്‍ക്ക് 13.4 ശതമാനമാണ് വ്യാപനസാധ്യത. ഒറിജിനല്‍ ഒമിക്രോണിന് ഇത് 10.3 ശതമാനമായിരുന്നു. ആഗോള തലത്തില്‍ പുതിയ വേരിയന്റ് ഏത് വിധത്തില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് നിരീക്ഷിച്ച് വരികയാണെന്ന് വെയ്മര്‍ വ്യക്തമാക്കി.

'വിക്ടോറിയയില്‍ ഏതാനും കേസുകള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ക്ലിനിക്കല്‍ ടീമുകള്‍ ഇത് പരിശോധിച്ച് വരികയാണ്. എല്ലാ ഒമിക്രോണ്‍ കേസുകളും സ്‌ക്രീന്‍ ചെയ്യുന്നില്ല. എന്നാല്‍ വ്യത്യസ്തമായ രീതിയില്‍ ഇത് പെരുമാറുമോയെന്ന് തെളിവ് തേടുകയാണ്', കോവിഡ് കമ്മാന്‍ഡര്‍ വ്യക്തമാക്കി.

വിക്ടോറിയയില്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കുറയുമ്പോഴാണ് ഈ പ്രതികരണം. കഴിഞ്ഞ 24 മണിക്കൂറില്‍ 31 കോവിഡ് മരണങ്ങളും സ്‌റ്റേറ്റില്‍ രേഖപ്പെടുത്തി.

953 കോവിഡ് രോഗികളാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. 12,250 പുതിയ ഇന്‍ഫെക്ഷനും റിപ്പോര്‍ട്ട് ചെയ്തു.
Other News in this category



4malayalees Recommends