ഫേസ്ബുക്കില്‍ മക്കള്‍ക്കൊപ്പം ചിരിച്ച് നില്‍ക്കുന്ന ചിത്രം; രണ്ട് ദിവസത്തിന് ശേഷം രണ്ട് മക്കളുടെ ജീവനെടുത്ത ശേഷം ആത്മഹത്യ ചെയ്ത് പിതാവ്; പെര്‍ത്തില്‍ ശ്രീലങ്കന്‍ കുടുംബത്തില്‍ ദുരന്തം

ഫേസ്ബുക്കില്‍ മക്കള്‍ക്കൊപ്പം ചിരിച്ച് നില്‍ക്കുന്ന ചിത്രം; രണ്ട് ദിവസത്തിന് ശേഷം രണ്ട് മക്കളുടെ ജീവനെടുത്ത ശേഷം ആത്മഹത്യ ചെയ്ത് പിതാവ്; പെര്‍ത്തില്‍ ശ്രീലങ്കന്‍ കുടുംബത്തില്‍ ദുരന്തം

ഫേസ്ബുക്കില്‍ മക്കള്‍ക്കൊപ്പം ചിരിച്ച് നില്‍ക്കുന്ന പിതാവിന്റെ ചിത്രം കാണുമ്പോള്‍ വരാനിരിക്കുന്ന ദുരന്തം ആരും സ്വപ്‌നത്തില്‍ പോലും ചിന്തിക്കില്ല. രണ്ട് കുട്ടികളെ ചേര്‍ത്തുപിടിച്ച് നില്‍ക്കുന്ന പിതാവ് രണ്ട് ദിവസത്തിന് ശേഷം കുട്ടികളുടെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു.


നാല് വയസ്സുള്ള മകളെയും, ആറ് വയസ്സുള്ള മകനെയും കൊലപ്പെടുത്തിയ ശേഷം 40-കാരനായ ഇന്ദിക ഗുണതിലക ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പോലീസ് വിശ്വസിക്കുന്നത്. പെര്‍ത്തിന്റെ പ്രാന്തപ്രദേശമായ ഹണ്ടിംഗ്‌ഡേലിലെ വീട്ടില്‍ വെച്ചാണ് സംഭവങ്ങള്‍ അരങ്ങേറിയത്.

വെള്ളിയാഴ്ച വൈകുന്നേരം അമ്മയെ കാണാന്‍ ഇവര്‍ എത്താതെ വന്നതോടെയാണ് പോലീസില്‍ വിവരം അറിയിച്ചത്. കൊല നടത്തിയ ശേഷം പിതാവ് ആത്മഹത്യ ചെയ്‌തെന്നാണ് കരുതുന്നതെന്ന് ഡബ്യുഎ പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ അലന്‍ ആഡംസ് പറഞ്ഞു.

സംഭവസ്ഥലത്ത് ആദ്യം എത്തിയവര്‍ വളരെ ബുദ്ധിമുട്ടിക്കുന്ന കാഴ്ചയാണ് കണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്രിസ്മസിന് മുന്‍പ് തന്റെ ഫേസ്ബുക്ക് പ്രൊഫൈലിലൂടെ 18 മിനിറ്റ് വീഡിയോ പങ്കുവെച്ച ഗുണതിലക വിഷാദം അനുഭവിക്കുന്നതായും, സൈക്കാളജിസ്റ്റിന്റെ സഹായം തേടിയതായും വ്യക്തമാക്കിയിരുന്നു.
Other News in this category



4malayalees Recommends